നടി ഹന്‍സിക മോട്‌വാനിയുടെ വിവാഹ ദിനമാണ് ഇന്ന്. ഡിസംബര്‍ നാലിന് രാജസ്ഥാനിലെ ജയ്‌പൂരിലുള്ള കൊട്ടാരത്തില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. ബിസിനസുകാരനായ സുഹൈല്‍ കതൂരിയയാണ് വരന്‍. മുംബൈയിലെ വ്യവസായിയും ഹന്‍സികയുടെ ബിസിനസ് പങ്കാളിയുമാണ് സുഹൈല്‍ കതൂരിയ.
വിവാഹ വേളയില്‍ ഹന്‍സികയുടെ വിവാഹത്തിന് മുമ്പുള്ള ചടങ്ങുകളുടെ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തന്‍റെ വിവാഹാഘോഷങ്ങളുടെ ചിത്രങ്ങള്‍ താരം ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയാക്കിയിട്ടുണ്ട്. സുഹൈലും തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ വിവാഹാഘോഷ വീഡിയോകളും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
ഹന്‍സികയുടെ ഫാന്‍ പേജുകളിലും ഇതിന്‍റെ വീഡിയോ പ്രചരിക്കുകയാണ്. ഇപ്പോഴിതാ വിവാഹാഘോഷത്തിന്‍റെ ഭാഗമായുള്ള സൂഫി നൈറ്റിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അതി സുന്ദരിയായി രാജ കുമാരിയെ പോലെ ഒരുങ്ങിയെത്തിയ ഹന്‍സിക സൊഹൈലിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഗോള്‍ഡന്‍ നിറമുള്ള വേഷമാണ് ഹന്‍സികയും സുഹൈലും ധരിച്ചിരിക്കുന്നത്.