കേരളം

kerala

ETV Bharat / entertainment

ധനുഷിന്‍റെ വാത്തി റിലീസ് വൈകും, പുതിയ തീയതി പുറത്തുവിട്ട് അണിയറക്കാര്‍ - ധനുഷ്‌

Vaathi release: ധനുഷിന്‍റെ വാത്തിയുടെ റിലീസ് വീണ്ടും മാറ്റിവച്ചു. ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്‍റെ റിലീസ് അടുത്ത വര്‍ഷത്തേയ്‌ക്ക് മാറ്റിവച്ചിരിക്കുകയാണ്.

Vaathi new release date  Vaathi new release  GV Prakash unveils new posters of Dhanush Vaathi  Dhanush Vaathi  GV Prakash  Dhanush  Vaathi  ധനുഷിന്‍റെ വാത്തി  വാത്തി  വാത്തി പോസ്‌റ്ററില്‍ ഒളിപ്പിച്ച് റിലീസ്  ധനുഷിന്‍റെ വാത്തിയുടെ റിലീസ്  വാത്തിയുടെ റിലീസ് വീണ്ടും മാറ്റിവച്ചു  ധനുഷിന്‍റെ വാത്തി  വാത്തിയുടെ റിലീസ്  Vaathi release  Vaathi release date announced  Vaathi new posters unveiled  Samyuktha Menon with Dhanush  Tamil actors with Telugu directors  ധനുഷ്‌  സംയുക്‌ത മേനോൻ
ധനുഷിന്‍റെ വാത്തി റിലീസ് വൈകും, പുതിയ തീയതി പുറത്തുവിട്ട് അണിയറക്കാര്‍

By

Published : Nov 18, 2022, 1:52 PM IST

Vaathi release date announced: ധനുഷിന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വാത്തി'. സിനിമയുടെ പുതിയ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 2023 ഫെബ്രുവരി 17ന് 'വാത്തി' തിയേറ്ററുകളിലെത്തും.

Vaathi new posters unveiled: നേരത്തെ ഡിസംബര്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സംഗീത സംവിധായകന്‍ ജിവി പ്രകാശ് കുമാറാണ് സിനിമയുടെ രണ്ട് പോസ്‌റ്ററുകള്‍ക്കൊപ്പം പുതിയ റിലീസ് തീയതി പങ്കുവച്ചത്. തമിഴിലും തെലുഗുവിലുമായാണ് ചിത്രം ഒരുങ്ങുന്നത്. 3.75 കോടി രൂപയ്‌ക്കാണ് സിനിയുടെ ഓഡിയോ റൈറ്റ്‌സ്‌ ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരിക്കുന്നത്.

Samyuktha Menon with Dhanush: ബാലഗംഗാധര്‍ തിലക് എന്ന കഥാപാത്രത്തെയാണ് 'വാത്തി'യില്‍ ധനുഷ്‌ അവതരിപ്പിക്കുന്നത്. മലയാളി താരം സംയുക്‌ത മേനോൻ ആണ് ചിത്രത്തില്‍ ധനുഷിന്‍റെ നായിക. സമുദ്രക്കനി, പി.സായ് കുമാര്‍, തനികെല്ല ബരാനി, ഹരീഷ് പേരടി, മൊട്ട രാജേന്ദ്രന്‍, പ്രവീണ, ആടുകളം നരേന്‍, ഇളവരസു, ഹൈപ്പര്‍ ആദി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.

ഗവംശി എസും സായ്‌ സൗജന്യയും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ജെ യുവരാജ് ഛായാഗ്രഹണവും നവീന്‍ നൂളി ചിത്രസംയോജനവും നിര്‍വഹിക്കും. ജിവി പ്രകാശ് കുമാര്‍ ആണ് സംഗീതം.

Tamil actors with Telugu directors: തെലുഗു സംവിധായകന്‍ വെങ്കി അറ്റ്‌ലൂരിയാണ് 'വാത്തി'യുടെ സംവിധായകന്‍. വെങ്കി അറ്റ്‌ലൂരി തന്നെയാണ് സിനിമയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്. തമിഴ്‌ സൂപ്പര്‍താരങ്ങള്‍ തെലുഗു സംവിധായകര്‍ക്കൊപ്പം കൈകോര്‍ക്കുന്നത് ഇപ്പോള്‍ ട്രെന്‍ഡായിരിക്കുകയാണ്. ശിവകാര്‍ത്തികേയന്‍ ചിത്രം 'പ്രിന്‍സ്‌' സംവിധാനം ചെയ്‌ത അനുദീപ്, വിജയ്‌യുടെ റിലീസിനൊരുങ്ങുന്ന 'വാരിസ്‌' സംവിധാനം ചെയ്യുന്ന വംശി പൈഡിപ്പള്ളി എന്നിവര്‍ ഇതിന് ഉദാഹരണങ്ങളാണ്.

Also Read:'വാത്തി'യിലെ ആദ്യ ഗാനം പുറത്ത് ; രചയിതാവായി ധനുഷ്‌

ABOUT THE AUTHOR

...view details