കേരളം

kerala

ETV Bharat / entertainment

GV Prakash Adiye in Theatres from August 25 : ഇനി നാലുനാൾ കൂടി ; ജിവി പ്രകാശിന്‍റെ 'അടിയേ' വരുന്നു - അടിയേ ഓഗസ്റ്റ് 25 ന് തിയേറ്ററുകളില്‍ എത്തും

GV Prakash Kumar and Gouri Kishan starring Adiye : ഗൗരി കിഷൻ നായികയാകുന്ന 'അടിയേ' ഓഗസ്റ്റ് 25 ന് തിയേറ്ററുകളില്‍ എത്തും

Adiye release date out  GV Prakash Adiye in theaters from August 25  GV Prakash Kumar and Gouri Kishan starring Adiye  GV Prakash Kumar and Gouri Kishan  Adiye  Adiye in theaters from August 25  Adiye release  ജിവി പ്രകാശിന്‍റെ അടിയേ വരുന്നു  ജിവി പ്രകാശിന്‍റെ അടിയേ  ജിവി പ്രകാശ്  അടിയേ റിലീസ് തീയതി പുറത്ത്  അടിയേ റിലീസ് തീയതി  അടിയേ റിലീസ്  അടിയേ  ഇനി നാലുനാൾ കൂടി  ഗൗരി കിഷൻ നായികയാകുന്ന അടിയേ  ഗൗരി കിഷൻ  അടിയേ ഓഗസ്റ്റ് 25 ന് തിയേറ്ററുകളില്‍ എത്തും  അടിയേ ഓഗസ്റ്റ് 25 ന് തിയേറ്ററുകളില്‍
GV Prakash Adiye

By

Published : Aug 21, 2023, 6:06 PM IST

സംഗീത സംവിധായകനായും ഗായകനായും അഭിനേതാവായും പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് ജിവി പ്രകാശ് കുമാർ (GV Prakash Kumar). 'സൂരറൈ പോട്ര്' (Soorarai Pottru) എന്ന ചിത്രത്തിലെ സംഗീതത്തിന് ദേശീയ അവാർഡും സ്വന്തമാക്കിയ ജിവി പ്രകാശ് നായകനായി പുതിയ ചിത്രം വരികയാണ്. വിഘ്നേഷ് കാർത്തിക് (Vignesh Karthick) സംവിധാനം ചെയ്യുന്ന 'അടിയേ' (Adiye) എന്ന ചിത്രത്തിലാണ് താരം നായകനായി എത്തുന്നത്. സിനിമയുടെ റിലീസ് തിയതി (Adiye release date out) പുറത്തുവിട്ടു.

ഓഗസ്റ്റ് 25 ന് ആണ് ചിത്രത്തിന്‍റെ റിലീസ് (GV Prakash Adiye in theaters from August 25). '96', 'മാസ്റ്റർ', 'കർണൻ' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്‌തയായ ഗൗരി കിഷനാണ് (Gouri Kishan) 'അടിയേ'യിൽ നായികയായി അഭിനയിക്കുന്നത്. ഏതായാലും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സിനിമയുടെ റിലീസ് തിയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടതിന്‍റെ സന്തോഷത്തിലും ആവേശത്തിലുമാണ് ആരാധകർ.

വെങ്കട്ട് പ്രഭു, മധുംകേഷ്, മിർച്ചി വിജയ് എന്നിവരാണ് 'അടിയേ'യിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിവി പ്രകാശ് കുമാറിന്‍റെ തന്നെ മുൻ ചിത്രമായ 'ബാച്ചിലറി'ലെ ഒരു ഗാനത്തെ പരാമർശിക്കുന്നതാണ് പുതിയ ചിത്രത്തിന്‍റെ പേര് എന്നതും ശ്രദ്ധേയമാണ്. 'അടിയേ...' എന്ന് തുടങ്ങുന്ന 'ബാച്ചിലറി'ലെ ഗാനം വൻ ഹിറ്റായിരുന്നു.

അതേസമയം 'തിട്ടം ഇരണ്ട്' എന്ന ചിത്രത്തിന്‍റെ സംവിധാനത്തിലൂടെ പ്രേക്ഷകപ്രീതി ആർജിച്ച സംവിധായകനാണ് വിഘ്നേഷ് കാർത്തിക്. ഇദ്ദേഹം തന്നെയാണ് സിനിമയ്‌ക്കായി തിരക്കഥയും ഒരുക്കുന്നത്. ജിവി പ്രകാശ് കുമാറിനൊപ്പം വിഘ്നേഷ് കാർത്തിക് കൈകോർക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്.

ഒരു സയൻസ് ഫിക്ഷൻ പ്രണയ ചിത്രമാണ് 'അടിയേ' എന്നാണ് വിവരം. അടുത്തിടെയാണ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നത്. ഏറെ കൗതുകമുണർത്തുന്ന രംഗങ്ങൾ കോർത്തിണക്കിയ ട്രെയിലർ മികച്ച പ്രതികരണം നേടിയിരുന്നു. 100 ദിവസത്തിലധികം തിയേറ്റർ റൺ പൂർത്തിയാക്കിയ നടൻ വിജയ്‌യുടെ ഷെൽഡ് പ്രൊജക്‌ട്, 'യോഹാൻ: അതിയായം ഒണ്ട്രു' (Yohan: Athiyayam Ondru) എന്ന പ്രഖ്യാപനത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ മോഷൻ പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു.

മാലി ആൻഡ് മാൻവി മുവി മേക്കേഴ്‌സിന്‍റെ (Maali & Manvi Movie Makers) ബാനറിൽ പ്രഭ പ്രേംകുമാർ ആണ് ഈ ചിത്രത്തിന്‍റെ നിർമാണം. ജസ്റ്റിൻ പ്രഭാകരനാണ് (Justin Prabhakaran) 'അടിയേ' സിനിമയ്‌ക്ക് സംഗീതം ഒരുക്കുന്നത്. ഗോകുൽ ബിനോയ് (Gokul Benoy) ഛായാഗ്രഹണവും മുത്തയൻ യു (Muthayan U) എഡിറ്റിങ്ങും നിർവഹിക്കുന്നു.

അതേസമയം ഇടിമുഴക്കം (Idimuzhakkam), 13, കൽവൻ (Kalvan) തുടങ്ങിയ ചിത്രങ്ങളുടെ തിരക്കുകളിലാണ് ജിവി പ്രകാശ്. കൂടാതെ ധനുഷിന്‍റെ ക്യാപ്റ്റൻ മില്ലർ (Dhanush's Captain Miller), വിശാലിന്‍റെ 'മാർക്ക് ആന്‍റണി' (Vishal's Mark Antony), അക്ഷയ് കുമാർ (Akshay Kumar) നായകനായ 'സൂരറൈ പോട്രു'വിന്‍റെ ഹിന്ദി റീമേക്ക് (Hindi remake of Soorarai Pottru) തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കുന്നതും ജിവി പ്രകാശ് കുമാറാണ്.

ABOUT THE AUTHOR

...view details