സേലം (തമിഴ്‌നാട്): തമിഴ്‌നാട്ടിലെ സേലം ജില്ലയിൽ വ്യാഴാഴ്‌ച(02.06.2022) പകൽ പലചരക്ക് കടയുടമയുടെ മകനെ തട്ടിക്കൊണ്ടുപോയി. സേലത്തെ ചിന്നക്കടയിൽ പലചരക്ക് കട നടത്തുന്ന രാജസ്ഥാൻ സ്വദേശി മുള്ളാറാമിന്‍റെ മകൻ ജയറാമിനെയാണ് ആറ് പേർ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്‌ച (02.06.2022) രാവിലെ ഏഴുമണിയോടെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ സംഘം ജയറാമുമായി തർക്കത്തിലേർപ്പെടുകയും ജയറാമിനെ ബലമായി കടയുടെ പുറത്തുണ്ടായിരുന്ന മിനി ട്രക്കിൽ കയറ്റിക്കൊണ്ട് പോകുകയുമായിരുന്നു.
പട്ടാപ്പകൽ പലചരക്ക് കടയുടമയുടെ മകനെ തട്ടിക്കൊണ്ടുപോയി - ആറ് പേർ അടങ്ങുന്ന സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി
രാജസ്ഥാൻ സ്വദേശി മുള്ളാറാമിന്‍റെ മകൻ ജയറാമിനെയാണ് ആറ് പേർ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയത്
![പട്ടാപ്പകൽ പലചരക്ക് കടയുടമയുടെ മകനെ തട്ടിക്കൊണ്ടുപോയി Tamilnadu Grocery shop owner son abducted in Salem in broad day light Grocery shop owner son abducted in Salem in broad day light Grocery shop owner son abducted പട്ടാപ്പകൽ പലചരക്ക് കടയുടമയുടെ മകനെ തട്ടിക്കൊണ്ടുപോയി തമിഴ്‌നാട്ടിലെ സേലം ജില്ലയിൽ പലചരക്ക് കടയുടമയുടെ മകനെ തട്ടിക്കൊണ്ടുപോയി ആറ് പേർ അടങ്ങുന്ന സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി യുവാവിനെ തട്ടിക്കൊണ്ടുപോയി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15455254-thumbnail-3x2-kidnap.jpg)
പട്ടാപ്പകൽ പലചരക്ക് കടയുടമയുടെ മകനെ തട്ടിക്കൊണ്ടുപോയി
പട്ടാപ്പകൽ പലചരക്ക് കടയുടമയുടെ മകനെ തട്ടിക്കൊണ്ടുപോയി
ജയറാമിന്‍റെ പിതാവ് മുള്ളാറാം സേലം ടൗൺ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.