Gopi Sundar and Amrutha Suresh on same stage: ഒരേ വേദിയില്‍ ഒന്നിച്ച് ആടിപ്പാടി സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത നിശയിലാണ് താരജോഡി ഒന്നിച്ചെത്തിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷ സമാപന സമ്മേളനത്തോടനുബന്ധിച്ചായിരുന്നു സംഗീത നിശ. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്
Gopi Sundar Amrutha sings: 'ഉസ്‌താദ് ഹോട്ടല്‍' ചിത്രത്തിലെ 'അപ്പങ്ങള്‍ എമ്പാടും ഒറ്റയ്‌ക്ക് ചുട്ടമ്മായി' എന്ന ഗാനമാണ് ഇരുവരും ഒന്നിച്ച് ആലപിച്ചത്. നിറഞ്ഞ കരഘോഷങ്ങളോടെ സദസ്സിലുള്ളവര്‍ ഗാനം ഏറ്റെടുത്തു. പരിപാടിക്ക് ശേഷം പ്രേക്ഷകരുടെ സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി പറഞ്ഞ് അമൃതയും ഗോപി സുന്ദറും എത്തി. ഗോപി സുന്ദറിന്‍റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പുറത്തുവന്നത്.
Gopi Sundar with Amrutha Suresh: അടുത്തിടെയാണ് അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഒരുമിച്ചുള്ള ഫോട്ടോസ് ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്‌ക്കുകയായിരുന്നു. 'പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേയ്‌ക്ക്' - അമൃതയും ഗോപി സുന്ദറും ഇപ്രകാരം കുറിച്ച് കൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ക്ക് പിന്നാലെ നിരവധി കമന്‍റുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്.
Amrutha Suresh birthday wishes to Gopi Sundar: അടുത്തിടെ ഗോപി സുന്ദറിന്‍റെ ജന്മദിനത്തില്‍ അമൃത ആശംസകള്‍ നേര്‍ന്നതും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. 'ഒരായിരം പിറന്നാള്‍ ആശംസകള്‍, എന്‍റേത്' - ഇപ്രകാരം കുറിച്ചു കൊണ്ട് ഇരുവരും ഒന്നിച്ചുള്ള ചിത്രം അമൃത ഫേസ്‌ബുക്കില്‍ പങ്കുവച്ചു.
Comments on Amrutha Gopi Sundar relation: പിറന്നാള്‍ ആശംസയ്‌ക്ക് പിന്നാലെ അമൃതയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഇതില്‍ കൂടുതലും ആക്ഷേപ പരാമര്‍ശങ്ങളുമായി എത്തിയവരായിരുന്നു. 'ഒരിക്കൽ ഒരുപാട് അനുഭവിച്ചുവെന്ന് പറയുന്ന അമൃത വീണ്ടും ടോക്‌സിക് റിലേഷനിലേക്ക് പോവില്ലെന്ന് കരുതുന്നു. ഉചിതം ആയ തീരുമാനം ആയിരിക്കുമെന്നും വിചാരിക്കുന്നു. പിറന്നാള്‍ ആശംസകള്‍ ഗോപി സുന്ദര്‍'. 'ഒരാളോട് സ്‌നേഹം തോന്നുമ്പോൾ മതിവരുവോളം സ്നേഹിക്കുക, തിരികെ കിട്ടുന്ന സ്നേഹം പൂർണ മനസ്സോടെ ആസ്വദിക്കുക. അങ്ങനെ അനുഭവപ്പെടാത്തവർക്ക് അതിനുള്ള ഭാഗ്യം ലഭിക്കട്ടെ. ഓള്‍ ദ ബെസ്‌റ്റ്'. 'അടുത്ത വർഷവും നിനക്ക് തന്നെ ഗോപി സുന്ദറിന്‍റെ പിറന്നാള്‍ ആഘോഷിക്കാൻ കഴിയട്ടെ' - തുടങ്ങി നിരവധി കമന്‍റുകളാണ് ചിത്രത്തിന് താഴെ ലഭിച്ചത്.
Gopi Sundar Amrutha Suresh affair: നേരത്തെയും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആഴ്‌ചകള്‍ക്ക് മുമ്പ് ഗോപി സുന്ദറിന്‍റെ സ്‌റ്റുഡിയോയില്‍ ഗാനം റെക്കോഡ് ചെയ്യുന്ന വേളയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രം അദ്ദേഹം ഇന്‍സ്‌റ്റയില്‍ പോസ്‌റ്റ് ചെയ്‌തിരുന്നു. ഗോപി സുന്ദറിനൊപ്പമുളള നിമിഷങ്ങള്‍ അമൃതയും ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവയ്‌ക്കാറുണ്ട്.
Also Read: 'എന്‍റേത്' ഗോപി സുന്ദറിന് ഹാര്‍ട്ട് ഇമോജികളുമായി അമൃത ; ഇനിയും അടങ്ങാതെ സദാചാരവാദികള്‍