ജയസൂര്യ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'കത്തനാര്‍'. 'കത്തനാറി'നായി എറണാകുളത്ത് സ്‌റ്റുഡിയോ ഒരുങ്ങുന്നു. സിനിമയ്‌ക്കായി തെന്നിന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിങ് ഫ്‌ളോര്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍.
മുപ്പത്തിയാറ് ഏക്കറില്‍ 40,000 സ്‌ക്വയര്‍ ഫീറ്റിലാണ് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിങ് ഫ്‌ളോര്‍ നിര്‍മിക്കുക. നിര്‍മാതാവ് ഗോകുലം മൂവീസ് ആണ് സിനിമയുടെ സാങ്കേതികതയ്‌ക്ക് വേണ്ട ഷൂട്ടിങ് ഫ്‌ളോര്‍ നിര്‍മിച്ച് നല്‍കുക. ഗോകുലം മൂവീസ് ആണ് 'കത്തനാറി'ന്‍റെ നിര്‍മാണവും നിര്‍വഹിക്കുക.
കൂടാതെ ARRI ALEXZ 35 എന്ന പ്രീമിയം കാമറയാണ് ചിത്രീകരണത്തിന് ഉപയോഗിക്കുന്നത്. വിദേശ ചിത്രങ്ങളില്‍ ഉപയോഗിച്ചു വരുന്ന ഫാന്‍റസി അഡ്വെഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന നിരവധി സാങ്കേതിക വിദ്യകള്‍ 'കത്തനാറി'ല്‍ ഉപയോഗിക്കും.
ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായി വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സാങ്കേതിക വിദ്യയില്‍ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും 'കത്തനാറി'നുണ്ട് . 'ജംഗിള്‍ ബുക്ക്', 'ലയണ്‍ കിങ്' തുടങ്ങി വിദേശ ചിത്രങ്ങളില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വെര്‍ച്യുല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ചാണ് 'കത്തനാര്‍' ചിത്രീകരിച്ചിരിക്കുന്നത്.
'കത്തനാറി'ന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. ഒരു പ്രമുഖ മാധ്യമത്തോടായിരുന്നു സിനിമയെ കുറിച്ചുള്ള ജയസൂര്യയുടെ വെളിപ്പെടുത്തല്‍. 'ഏറെ മുന്നൊരുക്കങ്ങള്‍ വേണ്ട സിനിമയാണ് 'കത്തനാര്‍'. ആ പ്രോജക്‌ടിനെ ലോക നിലവാരത്തില്‍ എത്തിക്കാന്‍ ഒരു സ്‌റ്റുഡിയോ തന്നെ നിര്‍മിക്കാന്‍ മുന്നോട്ടു വന്ന ശ്രീ ഗോകുലം ഗോപാലനെ പോലെ ഒരു നിര്‍മാതാവിനെ ലഭിച്ചത് ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ്. ഭാവിയില്‍ മറ്റ് സിനിമകള്‍ക്കും പ്രയോജനപ്പെട്ടേക്കാവുന്ന തരത്തിലുള്ള സ്‌റ്റുഡിയോ ഫ്ലോര്‍ യാഥാര്‍ഥ്യമാകുന്നതിന് 'കത്തനാര്‍' ഒരു നിമിത്തം ആകുന്നതില്‍ സന്തോഷമുണ്ട്.'-ജയസൂര്യ പറഞ്ഞു.
Also Read:'കലാദേവത കനിഞ്ഞു തന്ന സമ്മാനം'..ഉലകനായകനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവച്ച് ജയസൂര്യ