Naatu Naatu fever has taken across the globe:ഈ വര്‍ഷം ഓസ്‌കറില്‍ മികച്ച ഗാനമായി തെരഞ്ഞെടുക്കപ്പെട്ട 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു'വിന് ലോകമൊട്ടാകെ ആരാധകരാണ്. 'ആര്‍ആര്‍ആര്‍' ടീമും ആരാധകരും, ഓസ്‌കര്‍ നേടിയതിന്‍റെ ആഘോഷത്തിലുമാണ്. ഇപ്പോഴിതാ ജര്‍മന്‍ എംബസിയും ഇതില്‍ പങ്കുചേരുകയാണ്.
German Ambassador shakes a leg on Naatu:ഡല്‍ഹിയിലെ തെരുവില്‍ എംബസിയിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം 'നാട്ടു നാട്ടു'വിന് നൃത്തച്ചുവടുകള്‍ വയ്‌ക്കുന്ന ജർമൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമാന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സംഘം ചെങ്കോട്ടയ്ക്ക് സമീപം ഫ്ലാഷ് മോബ് അവതരിപ്പിക്കുന്നതും 'നാട്ടു നാട്ടു'വിനൊത്ത് ചുവടുകള്‍ വയ്‌ക്കുന്നതുമാണ് വീഡിയോയില്‍.
German Ambassador posted the video on his Twitter handle: ജർമൻ അംബാസഡർ വീഡിയോ തന്‍റെ ട്വിറ്റർ ഹാൻഡിലില്‍ പങ്കുവച്ചിട്ടുണ്ട്. 'ജർമൻകാർക്ക് നൃത്തം ചെയ്യാൻ കഴിയില്ലേ? ഓസ്‌കർ 95ലെ 'നാട്ടു നാട്ടു'വിന്‍റെ വിജയം ഞാനും എന്‍റെ ഇൻഡോ-ജർമൻ ടീമും ആഘോഷിച്ചു. വളരെ മികച്ചതല്ല. പക്ഷേ രസകരമാണ് ! നന്ദി. ഇങ്ങനെ ഒരു ആശയത്തിന് ഞങ്ങളെ പ്രചോദിപ്പിച്ച കൊറിയന്‍ എംബസിക്ക് നന്ദി. രാം ചരണിനും 'ആര്‍ആര്‍ആര്‍' ടീമിനും അഭിനന്ദനങ്ങള്‍. എംബസി ചലഞ്ച് ആരംഭിച്ചിരിക്കുന്നു. ഇനി അടുത്തത് ആരാണ് ?' -ഡോ.ഫിലിപ്പ് അക്കര്‍മാന്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
Netizens impressed by German Ambassador dance moves: നിരവധി അഭിനന്ദന കമന്‍റുകളാണ് വീഡിയോയ്‌ക്ക് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്.'അതിശയകരം!! മനുഷ്യ ഭാവത്തിന്‍റെ ഏറ്റവും വലിയ രൂപമാണ് നൃത്തം. എല്ലായിടത്തും 'നാട്ടു നാട്ടു'. എംബസി ചലഞ്ച്' - ഇപ്രകാരമാണ് ഒരു ഉപയോക്താവ് കുറിച്ചത്. 'ഹഹ...ഇതെത്ര മനോഹരമാണ്!!!'-മറ്റൊരാള്‍ കുറിച്ചു.