കേരളം

kerala

ETV Bharat / entertainment

'പ്രണവിനെ കല്യാണം കഴിക്കണം, ഒരു പ്രമുഖ നടന്‍ എന്നെ പ്രപ്പോസ്‌ ചെയ്‌തു'; തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ് - Famous actor proposed Gayathri Suresh

'രണ്‍ബീര്‍ കപൂറിനെ വിവാഹം ചെയ്യാനുള്ള ആഗ്രഹം പല അഭിമുഖങ്ങളിലും ആലിയ ഭട്ട് തുറന്ന് പറയുമായിരുന്നു. അത് കണ്ടപ്പോള്‍ എനിക്കും തോന്നി, എന്‍റെ ഇഷ്‌ടം ഞാനും തുറന്ന് പറഞ്ഞാല്‍ എന്താ എന്ന്.'

Gayathri Suresh wish to marry Pranav Mohanlal  തുറന്ന് പറഞ്ഞ് ഗായത്രി  പ്രണവിനെ കല്യാണം കഴിക്കണം  ഒരു പ്രമുഖ നടന്‍ എന്നെ പ്രപ്പോസ്‌ ചെയ്‌തിട്ടുണ്ട്‌  Gayathri Suresh in trolls  Famous actor proposed Gayathri Suresh  Gayathri Suresh campus affair
'പ്രണവിനെ കല്യാണം കഴിക്കണം, ഒരു പ്രമുഖ നടന്‍ എന്നെ പ്രപ്പോസ്‌ ചെയ്‌തു'; തുറന്ന് പറഞ്ഞ് ഗായത്രി

By

Published : Jun 3, 2022, 2:22 PM IST

Gayathri Suresh in trolls: സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ സ്ഥിരം കേള്‍ക്കുന്ന പേരാണ് യുവനടി ഗായത്രി സുരേഷിന്‍റേത്. ഒരുപക്ഷേ മലയാള സിനിമയില്‍ നിന്നും ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ നടിയും ഗായത്രി ആകാം. നടി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഒരു സ്വകാര്യ ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെയുള്ള ഗായത്രിയുടെ തുറന്നു പറച്ചില്‍ മറ്റൊരു ചര്‍ച്ചയ്‌ക്ക് വഴിതുറന്നിരിക്കുകയാണ്. തന്‍റെ പ്രണയത്തെ കുറിച്ചും ഇഷ്‌ടത്തെ കുറിച്ചുമാണ് നടി മനസുതുറക്കുന്നത്‌.

Gayathri Suresh wish to marry Pranav Mohanlal: 'പ്രണവ്‌ മോഹന്‍ലാലിനോട്‌ എനിക്ക് ശരിക്കും ഇഷ്‌ടമാണ്‌. കല്യാണം കഴിക്കണം എന്ന് ആഗ്രഹമുണ്ട്‌. പക്ഷേ പ്രണവിന് എന്നെ അറിയുക പോലും ഉണ്ടാവില്ല. ബോളിവുഡില്‍ ആലിയ ഭട്ട് പല അഭിമുഖങ്ങളിലും രണ്‍ബീര്‍ കപൂറിനെ വിവാഹം ചെയ്യാനുള്ള ആഗ്രഹം തുറന്ന് പറയുമായിരുന്നു. അത് കണ്ടപ്പോള്‍ എനിക്കും തോന്നി, എന്‍റെ ഇഷ്‌ടം ഞാനും തുറന്ന് പറഞ്ഞാല്‍ എന്താ എന്ന്. പക്ഷേ ഞാന്‍ പറഞ്ഞപ്പോള്‍ അത്‌ ട്രോളായി', ഗായത്രി സുരേഷ്‌ പറഞ്ഞു.

Famous actor proposed Gayathri Suresh: ഒരു പ്രമുഖ നടന്‍ തന്നെ പ്രപ്പോസ്‌ ചെയ്‌ത കാര്യവും ഗായത്രി പറഞ്ഞു. 'സിനിമയില്‍ നിന്ന് ഒരു പ്രമുഖ നടന്‍ എന്നെ പ്രപ്പോസ്‌ ചെയ്‌തിട്ടുണ്ട്‌. അദ്ദേഹം സിനിമാ നടന്‍ ആയത് കൊണ്ടല്ല അദ്ദേഹത്തോട് നോ പറഞ്ഞത്‌. എനിക്ക്‌ ആ വൈബ്‌ കിട്ടിയില്ല എന്നത്‌ കൊണ്ടാണ്. സിനിമയില്‍ നിന്ന് വിവാഹം ചെയ്യാന്‍ ആഗ്രഹമില്ലായിരുന്നു എങ്കില്‍ പ്രണവിനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഞാന്‍ പറയില്ലായിരുന്നു.' -ഗായത്രി പറഞ്ഞു.

Gayathri Suresh campus affair: കോളേജ്‌ കാലത്തെ പ്രണയത്തെ കുറിച്ചും ഗായത്രി മനസുതുറന്നു. 'ഞങ്ങള്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ രണ്ടാളുടെയും ഇടയില്‍ ഒരു പവര്‍ ഈഗോ വന്നു. അതോടെ ആ ബന്ധം മുന്നോട്ട് പോകില്ലെന്ന് മനസിലായി. പിന്നെ അയാള്‍ രക്ഷപ്പെട്ട് ഓടുകയായിരുന്നുവെന്ന് പറയാം. അത് പോയതോടെ കുറച്ച് കാലം ഞാന്‍ വിഷാദത്തിലായി. അതില്‍ നിന്നും ഞാന്‍ സ്വയം പുറത്ത് കടക്കുകയായിരുന്നു. പിന്നീടും അയാളെ കണ്ടിട്ടുണ്ട്‌. സൗഹൃദത്തോടെ സംസാരിച്ചിട്ടുണ്ട്‌. പക്ഷേ അയാള്‍ക്ക് എന്നെ ഫേസ്‌ ചെയ്യാന്‍ മടിയായിരുന്നു.

അതുപോലെ ബാങ്കില്‍ ജോലി ചെയ്യുന്ന കാലത്തും എന്‍റെ പിറകെ ഒരാള്‍ നടക്കുമായിരുന്നു. ഞാന്‍ പോവുന്ന സ്ഥലങ്ങളിലെല്ലാം അയാള്‍ പിന്നാലെ വരും. ഫ്‌ളാറ്റിന്‍റെ താഴെ തന്നെ മുറിയെടുത്ത് താമസം തുടങ്ങി. അടിക്കടി വന്ന് ഡോറില്‍ മുട്ടും. ബാങ്കില്‍ എല്ലാവരോടും പറഞ്ഞത് ഞാന്‍ അയാളെ പ്രണയിച്ച് സിനിമയില്‍ എത്തിയപ്പോള്‍ ചതിച്ചു എന്നാണ്. അതെനിക്ക് ഭയങ്കര ബുദ്ധിമുട്ടായി തോന്നി. അഭിമുഖങ്ങളിലൂടെ പറയാന്‍ തുടങ്ങിയതോടെ അദ്ദേഹമത് നിര്‍ത്തി', ഗായത്രി സുരേഷ്‌ കൂട്ടിച്ചേര്‍ത്തു.

Also Read: 'അവനിപ്പോള്‍ എവിടെ പോകണമെങ്കിലും ഞാന്‍ ഇല്ലാതെ പറ്റൂല'; ഹിമാലയത്തില്‍ വച്ച്‌ പ്രണവിനെ കണ്ട കഥ പറഞ്ഞ്‌ ഷെയിന്‍

ABOUT THE AUTHOR

...view details