കേരളം

kerala

Garudan New Poster: 'ഗരുഡന്‍റെ ചിറകുകള്‍ അനീതിയ്‌ക്ക് മേല്‍ കൊടുങ്കാറ്റാവും'; സുരേഷ് ഗോപി ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്ത്

By ETV Bharat Kerala Team

Published : Oct 7, 2023, 11:09 AM IST

Suresh Gopi Biju Menon combo പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഗരുഡനിലൂടെ ഒന്നിച്ചെത്തുന്നത്.

Garudan New Poster  Suresh Gopi and Biju Menon  Suresh Gopi  Biju Menon  Garudan  ഗരുഡന്‍റെ ഉടലില്‍ സുരേഷ് ഗോപി  ബിജു മേനോന്‍  സുരേഷ് ഗോപി  ഗരുഡന്‍  ഗരുഡന്‍ പുതിയ പോസ്‌റ്റര്‍  Suresh Gopi Biju Menon movies
Garudan New Poster

സുരേഷ് ഗോപിയും (Suresh Gopi) ബിജു മേനോനും (Biju Menon) കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗരുഡന്‍' (Garudan). 'ഗരുഡനി'ലെ പുതിയ പോസ്‌റ്റര്‍ പുറത്ത് (Garudan New Poster). സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്.

വളരെ കൗതുകം ഉണര്‍ത്തുന്നതാണ് 'ഗരുഡന്‍റെ' പോസ്‌റ്റര്‍. ഗരുഡന്‍റെ ചിറകില്‍ ബിജു മേനോന്‍റെ മുഖവും ഉടല്‍ ഭാഗമായി സുരേഷ് ഗോപിയെയുമാണ് പോസ്‌റ്ററില്‍ കാണാനാവുക. 'ഗരുഡന്‍റെ ചിറകുകള്‍ അനീതിയ്‌ക്ക് മേല്‍ കൊടുങ്കാറ്റാവും' -ഇപ്രകാരം കുറിച്ച് കൊണ്ടാണ് സുരേഷ് ഗോപി പോസ്‌റ്റര്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

'ഗരുഡന്‍' നവംബറില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് (Garudan Release) ബിജു മേനോന്‍ പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ട് ഫേസ്‌ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇരു താരങ്ങളും പങ്കുവച്ച പോസ്‌റ്ററിന് പിന്നാലെ കമന്‍റുകളുമായി ആരാധകരും രംഗത്തെത്തി.

Also Read:ആ കണ്ണുകളിലെ തീക്ഷ്‌ണതയുടെ അര്‍ഥമെന്ത് ? ; ഗരുഡന്‍റെ ടൈറ്റില്‍ മോഷന്‍ പോസ്‌റ്റര്‍ പുറത്ത് ,12 വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍ കോമ്പോ

'മറ്റൊരു ബ്ലോക്ക്‌ബസ്‌റ്ററിനായി കാത്തിരിക്കുന്നു', 'ഗരുഡന്‍റെ ചിറക് രണ്ടും വന്നിട്ടുണ്ട്', 'ആശംസകള്‍', 'സൂപ്പര്‍', 'കാത്തിരിപ്പിലാണ്' 'ആശംസകള്‍ സുരേഷേട്ടാ, എല്ലാം വിജയത്തില്‍ എത്തട്ടെ', 'ബിജു മേനോന്‍, നിങ്ങള്‍ പൊളിയാണ് ബ്രോ, ഒറ്റയ്‌ക്കായാലും ഇരട്ടയ്‌ക്കായാലും' -അങ്ങനെ നീണ്ടു പോകുന്നു പോസ്‌റ്ററിന് താഴെ വന്ന കമന്‍റുകള്‍.

ഒരു ക്രൈം ത്രില്ലര്‍ ചിത്രമാകും 'ഗരുഡന്‍' എന്നാണ് ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും മറ്റും നല്‍കുന്ന സൂചന. നേരത്തെ പുറത്തിറങ്ങിയ 'ഗരുഡന്‍റെ' മോഷന്‍ പോസ്‌റ്ററും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു (Garudan Motion Poster). സുരേഷ്‌ ഗോപിയുടെയും ബിജു മേനോന്‍റെയും കണ്ണുകള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ളതായിരുന്നു മോഷന്‍ പോസ്‌റ്റര്‍.

നീണ്ട 12 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിച്ചെത്തുന്നത് (Suresh Gopi Biju Menon combo). വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ ആരാധകരുടെ ആവേശത്തിനും തെല്ലും കുറവില്ല. അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.

Also Read: Garudan suresh gopi biju menon ഗരുഡന് പാക്കപ്പ്; സുരേഷ് ഗോപി ബിജു മേനോന്‍ ചിത്രം ഉടന്‍ തിയേറ്ററുകളില്‍

അരുണ്‍ വര്‍മയാണ് സിനിമയുടെ സംവിധാനം. നടനും സംവിധായകനുമായ മേജര്‍ രവിക്കൊപ്പം അരുണ്‍ വര്‍മ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും അരുണ്‍ വര്‍മ സംവിധാനം ചെയ്‌തിട്ടുണ്ട്. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'അഞ്ചാം പാതിര'യ്‌ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന മറ്റൊരു ത്രില്ലറാണ് 'ഗരുഡന്‍'. ജിനേഷിന്‍റേതാണ് കഥ.

മാജിക് ഫ്രെയിംസാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. മിഥുന്‍ മാനുവലും മാജിക് ഫ്രെയിംസും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. അജയ്‌ ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. സുരേഷ് ഗോപിയുടെ 'പാപ്പന്‍' എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണവും അജയ്‌ ഡേവിഡ് കാച്ചപ്പിള്ളിയാണ്. ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും ജേക്‌സ്‌ ബിജോയ് സംഗീതവും ഒരുക്കിയിരിക്കുന്നു. റോണക്‌സ് സേവ്യര്‍ മേക്കപ്പും സ്‌റ്റെഫി സേവ്യര്‍ കോസ്റ്റ്യൂമും ഒരുക്കി.

Also Read:Biju Menon New Poster In Garudan ബിജു മേനോന് പിറന്നാള്‍ ആശംസ നേര്‍ന്ന് ഗരുഡന്‍ പോസ്‌റ്ററുമായി സുരേഷ് ഗോപി

ABOUT THE AUTHOR

...view details