Gandhi Godse Ek Yudh trailer: രാജ്‌കുമാര്‍ സന്തോഷിയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'ഗാന്ധി ഗോഡ്‌സെ: ഏക് യുദ്ധ്'. രാജ്‌കുമാര്‍ സന്തോഷി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. 1947ലെ വിഭജനത്തിന് ശേഷമുള്ള രാജ്യത്തിന്‍റെ ചരിത്രത്തിലെ പ്രക്ഷുബ്‌ധമായ ഒരു കാലഘട്ടമാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ദൃശ്യമാവുക. അക്കാലത്തെ ചരിത്ര നായകന്‍മാരും ട്രെയിലര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
Gandhi Godse Ek Yudh plot: മഹാത്മ ഗാന്ധിയുടെയും നാഥുറാം ഗോഡ്‌സെയുടെയും ജീവിത കഥ പറയുന്ന ചിത്രമാണ് 'ഗാന്ധി ഗോഡ്‌സെ: ഏക് യുദ്ധ്'. ഗോഡ്‌സെയുടെ വധ ശ്രമത്തെ മഹാത്മാഗാന്ധി അതിജീവിക്കുന്ന കഥയാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. ഗാന്ധിയുടെ മരണത്തിന് പകരം രാഷ്‌ട്ര നേതാവ് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടാല്‍ എന്ത് സംഭവിക്കുമായിരുന്നു എന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.