എന്താണ് പ്രോജക് കെ എന്നറിയാനുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമം! നിര്‍മാതാക്കളുടെ പ്രോജക്‌ട് കെ എന്താണെന്ന പോസ്‌റ്റിന് പിന്നില്‍ കാര്യമായ എന്തോ വരുന്നുണ്ട് എന്ന് ആരാധകര്‍ വാനോളം പ്രതീക്ഷിച്ചിരുന്നു. അത് സിനിമയെ കുറിച്ചുള്ള വിശദീകരണം ആയിരിക്കാം എന്നാണ് ആരാധകര്‍ കരുതിയിരുന്നത്.
എന്നാല്‍ ആരാധകരുടെ പ്രതീക്ഷകള്‍ തെറ്റിച്ച് കൊണ്ട് ആ സര്‍പ്രൈസ് എത്തി. മറ്റൊന്നുമല്ല എന്താണ് പ്രോജക്‌ട് കെ (What is Project K) എന്നെഴുതിയ ടീ ഷര്‍ട്ട് പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്‍ നാഗ് അശ്വിന്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലാണ് സംവിധായകന്‍ വാട്ട് ഈസ് പ്രോജക്‌ട് കെ എന്നെഴുതിയ ടീ ഷര്‍ട്ടിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
നിര്‍മാതാക്കളായ വൈജയന്തി മൂവീസും ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 'ആദ്യ ഡ്രോപ് ഇതാ! പ്രോജക്‌ട് കെയുടെ സൗജന്യമായ ഈ ലിമിറ്റഡ് ഓഫര്‍ ഇപ്പോള്‍ സ്വന്തമാക്കൂ.' -എന്നാണ് വൈജയന്തി മൂവീസ് ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്. പ്രോജക്‌ട് കെയുടെ പുതിയ പോസ്‌റ്ററും പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
നേരത്തെ 'എന്താണ് പ്രോജക്‌ട് കെ' എന്ന് ചോദിച്ച് കൊണ്ട് നിര്‍മാതാക്കള്‍ പോസ്‌റ്റ് പങ്കുവച്ചിരുന്നു. 'എന്താണ് പ്രോജക്‌ട് കെ.. ലോകം അറിയാൻ ആഗ്രഹിക്കുന്നു! തയ്യാറെടുക്കൂ... ഇന്ന് രാത്രി 7.10ന് ആദ്യ അപ്‌ഡേറ്റ്.' - ഇപ്രകാരമായിരുന്നു വൈജയന്തി മൂവീസ് ഇന്ന് രാവിലെ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.
പ്രഭാസ് Prabhas ദീപിക പദുക്കോണ്‍ Deepika Padukone കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രം പ്രഖ്യാപനം മുതല്‍ വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ഇന്ത്യയിൽ ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമായാണ് 'പ്രോജക്‌ട് കെ'യെ കണക്കാക്കുന്നത്.