തിരുവനന്തപുരം: മലയാളത്തിലെ നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ കെ പി ഹരിഹരപുത്രന്‍ (K P Harihara Puthran) വിടവാങ്ങി. 79 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് (ഓഗസ്റ്റ് 26) രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ വച്ച് നടക്കും (Film Editor KP Harihara Puthran Passed Away).
മലയാള സിനിമ ലോകത്ത് അരനൂറ്റാണ്ടായി സജീവ സാന്നിധ്യമായിരുന്നു കെ പി ഹരിഹരപുത്രന്‍. അസിസ്റ്റന്‍റ് എഡിറ്റര്‍, അസോസിയേറ്റ് എഡിറ്റര്‍, എഡിറ്റര്‍ എന്നീ നിലകളിലും കെ പി ഹരിഹരപുത്രന്‍ മലയാള ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
50 വർഷത്തെ സിനിമ ജീവിതത്തിനിടെ 'കള്ളിയങ്കാട്ട് നീലി (Kalliyankattu Neeli), ശേഷക്രിയ (Seshakreeya), ഏപ്രില്‍ 18 (April 18), സുഖമോ ദേവി (Sukhamo Devi), വിവാഹിതരേ ഇതിലേ (Vivahithare Ithile), സര്‍വകലാശാല (Sarvakalashala), നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം (Nagarangalil Chennu Raparkam), തലമുറ (Thalamura), ചകോരം (Chakoram), അനിയന്‍ ബാവ ചേട്ടന്‍ ബാവ (Aniyan Bava Chetan Bava), ദി കാര്‍ (The Car), സൂപ്പര്‍മാന്‍ (Super Man), പഞ്ചാബി ഹൗസ് (Punjabi House), ശ്രീകൃഷ്‌ണപുരത്തെ നക്ഷത്രത്തിളക്കം (Sreekrishnapurathe Nakshathrathilakkam), പാണ്ടിപ്പട (Pandippada), തൊമ്മനും മക്കളും (Thommanum Makkalum), മായാവി (Mayavi), വടക്കുംനാഥന്‍ (Vadakkumnadhan), ചതിക്കാത്ത ചന്തു (Chathikkatha Chanthu), ചോക്ലേറ്റ് (Chocolate)' തുടങ്ങി ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട് കെ പി ഹരിഹരപുത്രന്‍.