ഫിഫ ലോകകപ്പിന്‍റെ നാലാമത്തെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. 'ലൈറ്റ് ദി സ്‌കൈ' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിൽ മൊറോക്കൻ-കനേഡിയൻ സെൻസേഷൻ നോറ ഫത്തേഹിയാണ് ചുവടുകൾ വയ്ക്കുന്നത്. എമിറാത്തി ഗായിക ബൽക്കീസ്, ഇറാഖി സൂപ്പർ സ്റ്റാർ റഹ്മ റിയാദ്, അവാർഡ് ജേതാവും മൊറോക്കൻ ഗായികയും ഗാനരചയിതാവുമായ മനൽ ബെഞ്ച്‌ലിഖ എന്നിവരും നോറ ഫത്തേഹിയെ കൂടാതെ സിംഗിളിലുണ്ട്.
നാല് മിനിട്ടിലധികം ദൈർഘ്യമുള്ള സംഗീത വീഡിയോയിൽ നോറ ഫത്തേഹി ഗാനം ആലപിക്കുകയും നൃത്തം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. സംഗീതം പോലെ ഫുട്ബോളും ആവേശകരമായ സാർവത്രിക ഭാഷയാണെന്ന് നോറ ഫത്തേഹി ഒരു വെബ്‌ലോയ്‌ഡിനോട് പറഞ്ഞു. സഞ്ചരിച്ച എല്ലായിടത്തും ഇത് താൻ അനുഭവിച്ചിട്ടുണ്ടെന്നും നോറ പറഞ്ഞു. ഹയ്യ ഹയ്യ (ബെറ്റർ ടുഗെദർ), ആർഹ്ബോ, ദ വേൾഡ് ഈസ് യുവേഴ്‌സ് ടു ടേക്ക് എന്നിവയാണ് ഫിഫ വേൾഡ് കപ്പിലെ മറ്റ് മൂന്ന് ഔദ്യോഗിക ഗാനങ്ങൾ.