കേരളം

kerala

ETV Bharat / entertainment

'മിന്നല്‍ മുരളി ടൊവിനോക്ക്‌ നേട്ടം ഉണ്ടാക്കിയോ..? സൂര്യക്ക്‌ സംഭവിച്ചത്‌ കണ്ടില്ലേ!' - FEUOK President about OTT release

FEUOK President about Tovino Thomas: 'മിന്നല്‍ മുരളി' ഒടിടിയില്‍ റിലീസ്‌ ചെയ്‌തത്‌ ടൊവിനോ തോമസിന് ഗുണം ചെയ്‌തില്ലെന്ന്‌ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്‌. സിനിമകള്‍ തുടര്‍ച്ചയായി ഒടിടിയില്‍ റിലീസ്‌ ചെയ്യുമ്പോള്‍ ഇല്ലാതാകുന്നത്‌ താരങ്ങളുടെ താരമൂല്യമാണെന്ന്‌ ഫിയോക്ക്‌ പ്രസിഡന്‍റ്‌ വിജയകുമാര്‍.

FEUOK President about Tovino Thomas  മിന്നല്‍ മുരളി ടൊവിനോക്ക്‌ നേട്ടം ഉണ്ടാക്കിയോ  FEUOK President about OTT release  FEUOK President against Surya and Tovino
'മിന്നല്‍ മുരളി ടൊവിനോക്ക്‌ നേട്ടം ഉണ്ടാക്കിയോ..? സൂര്യക്ക്‌ സംഭവിച്ചത്‌ കണ്ടില്ലേ!'

By

Published : Apr 1, 2022, 10:53 AM IST

FEUOK President about Tovino Thomas: മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം 'മിന്നല്‍ മുരളി' ഒടിടിയില്‍ റിലീസ്‌ ചെയ്‌തത്‌ ടൊവിനോ തോമസിന് ഗുണം ചെയ്‌തില്ലെന്ന്‌ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്‌. സിനിമ താരങ്ങള്‍ അവരുടെ സിനിമകള്‍ തുടര്‍ച്ചയായി ഒടിടിയില്‍ റിലീസ്‌ ചെയ്യുമ്പോള്‍ ഇല്ലാതാകുന്നത്‌ അവരുടെ താരമൂല്യമാണെന്നും ഫിയോക്ക്‌ പ്രസിഡന്‍റ്‌ വിജയകുമാര്‍ പറഞ്ഞു. സൂര്യയെയും ടൊവിനോ തോമസിനെയും ചൂണ്ടിക്കാട്ടിയായിരുന്നു ഫിയോക്ക്‌ പ്രസിഡന്‍റിന്‍റെ ആരോപണം.

FEUOK President about OTT release: 'തിയേറ്ററുകളില്‍ ആസ്വാദനമെത്താത്ത ഒരു താരത്തിനും ഇന്‍ഡസ്‌ട്രിയില്‍ നിലനില്‍പ്പില്ല. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് നടന്‍ സൂര്യക്ക്‌ സംഭവിച്ചത്‌. അദ്ദേഹത്തിന്‍റെ മികച്ച ചിത്രം പുറത്തിറങ്ങിയപ്പോള്‍ ആളുകള്‍ തിയേറ്ററില്‍ എത്തുന്നില്ല. ടൊവിനോ തോമസ്‌ ഏറ്റവും കഠിനാധ്വാനം ചെയ്‌ത ചിത്രമാണ് 'മിന്നല്‍ മുരളി'. ആ സിനിമയില്‍ നിന്നും അദ്ദേഹത്തിന് എന്തെങ്കിലും നേട്ടമുണ്ടായെന്ന്‌ കരുതുന്നുണ്ടോ?

FEUOK President against Surya and Tovino: 'മിന്നല്‍ മുരളി' ഒടിടിയില്‍ റിലീസ്‌ ചെയ്‌തതിനാല്‍, നാരദന്‍ തിയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെടാതെ പോയി. ഒടിടിയില്‍ തുടര്‍ച്ചയായി സിനിമ റിലീസ്‌ ചെയ്യുന്ന താരങ്ങള്‍ പ്രേക്ഷകന്‍റെ മനസ്സില്‍ നിന്നും മാഞ്ഞു പോകും. ആ സത്യം താരങ്ങള്‍ മനസ്സിലാക്കണം. ഓരോരുത്തരും ഇപ്പോള്‍ മനസ്സിലാക്കി വരുന്നു. 'നാരദന്‍' നല്ലൊരു സിനിമ ആയിരുന്നു. പക്ഷേ കേരളത്തില്‍ ഓടിയില്ല. 'മിന്നല്‍ മുരളി' തിയേറ്ററില്‍ റിലീസ്‌ ചെയ്‌തിരുന്നെങ്കില്‍ 'നാരദന്‌' ഈ ദുരനുഭവം ഉണ്ടാകില്ലായിരുന്നു.' -വിജയകുമാര്‍ പറഞ്ഞു.

Also Read: Mini Cooper SE Electric | ഇനി മഞ്ജുവിന്‍റെ യാത്ര ഇലക്‌ട്രിക്‌ മിനി കൂപ്പറില്‍

ABOUT THE AUTHOR

...view details