Farhan Akhtar thanks for Ms Marvel series: ഹോളിവുഡ് സീരിസ് മിസ് മാര്‍വലില്‍ ബോളിവുഡ് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്‌തറും? ഈ ചോദ്യമായിരുന്നു നാളേറെയായി ആരാധകരുടെ മനസ്സില്‍. മിസ് മാര്‍വലില്‍ ഫര്‍ഹാനും വേഷമിടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി നടന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
Farhan Akhtar confirms for Ms Marvel role: പ്രമുഖ ഹോളിവുഡ് സീരിസ് മിസ് മാര്‍വിലില്‍ താന്‍ വേഷമിടുമെന്ന് ആരാധകര്‍ക്ക് ഉറപ്പു നല്‍കിയിരിക്കുകയാണ് ഫര്‍ഹാന്‍ അക്തര്‍. ഇന്‍സ്‌റ്റഗ്രാം പേജിലൂടെ ഒരു കുറിപ്പുമായാണ് ഫര്‍ഹാന്‍ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. പഠിക്കാനും വളരാനും ആസ്വദിക്കാനുമായി പ്രപഞ്ചം സമ്മാനിച്ച ഈ അവസരത്തിന് നന്ദിയുണ്ട്. -ഫര്‍ഹാന്‍ കുറിച്ചു.
Farhan Akhtar's Marvel post viral: ഫര്‍ഹാന്‍റെ ഈ പോസ്‌റ്റിന് പിന്നാലെ സുഹൃത്തുക്കളുടെയും ആരാധകരുടെയും കമന്‍റുകള്‍ ഒഴുകിയെത്തി. പോസ്‌റ്റിന് ഭാര്യ ഷിബാനി ദണ്ഡേക്കറുടെ കമന്‍റുമെത്തി. മൂന്ന് ഹാര്‍ട്ട് ഇമോജികളാണ് ഷിബാനി പങ്കുവച്ചത്. ഹാര്‍ട്ട് ഇമോജിക്കൊപ്പം അത്‌ഭുതമെന്ന് കരണ്‍ ജോഹറും അര്‍ജുന്‍ രാംപാലും കുറിച്ചു.
Shibani Dandekar about Farhan's hollywood entry: ഭര്‍ത്താവിന്‍റെ ഹോളിവുഡ് പ്രസന്‍സിനെ കുറിച്ചുള്ള പോസ്‌റ്റുമായി ഷിബാനിയും ഇന്‍സ്‌റ്റയില്‍ എത്തിയിട്ടുണ്ട്. ഫര്‍ഹാന്‍റെ ഈ നേട്ടത്തില്‍ അഭിമാനം തോന്നുന്നുവെന്നാണ് ഷിബാനി കുറിച്ചിരിക്കുന്നത്. 'ഇത്.. ഇതിന് വേണ്ടി കാത്തിരിക്കാനാകില്ല... മാര്‍വല്‍ യൂണിവേഴ്‌സിന്‍റെ ഭാഗമാകുന്ന ആദ്യത്തെ മുഖ്യധാരാ മുന്‍നിര ഇന്ത്യന്‍ താരം. നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു.' -ഷിബാനി ദണ്ഡേക്കര്‍ കുറിച്ചു.
Farhan Akhtar as guest role in Ms Marvel: മാര്‍വല്‍ സീരിസില്‍ ഫര്‍ഹാന്‍ അതിഥ വേഷത്തിലാകും പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചന. അതേസമയം താരത്തിന്‍റെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഫര്‍ഹാന്‍ അക്‌തര്‍ സിരീസിന്‍റെ ഭാഗമാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോഴാണ് സ്ഥിരീകരണം ഉണ്ടായത്.