നവാഗതനായ ഷാഹ് മോന്‍ ബി പറേലില്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച 'കെങ്കേമം' നാളെ (നാല് - ഓഗസ്‌റ്റ്) മുതല്‍ തിയേറ്ററുകളില്‍. ഒരു മുഴുനീള കോമഡിയായാണ് സംവിധായകന്‍ 'കെങ്കേമം' ഒരുക്കിയിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് മൂന്ന് കാലഘട്ടങ്ങളുടെയുള്ള കഥയാണ് ചിത്രം പറയുന്നത്. ചെറുപ്പക്കാരുടെ ആശയങ്ങളും സ്വപ്‌നങ്ങളും ഒക്കെയാണ് 'കെങ്കേമം' ചര്‍ച്ച ചെയ്യുന്നത്.
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, സണ്ണി ലിയോണി എന്നീ താരങ്ങളുടെ ഫാന്‍ ഫൈറ്റിലൂടെയാണ് സിനിമയുടെ കഥ നീങ്ങുന്നത്. ചിത്രത്തിലെ ചില യാഥാര്‍ഥ്യങ്ങള്‍ സിനിമയെ സ്‌നേഹിക്കുന്നവരുടെ കാഴ്‌ചപ്പാടിലൂടെ പറയുകയാണ് 'കെങ്കേമം'. കൊവിഡ് കാലത്ത് സിനിമ ഇല്ലാതായതോടെ തങ്ങളുടെ പ്രശ്‌നങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം. ഹാസ്യത്തിന് പുറമെ സംഗീതത്തിനും പ്രാധാന്യം നല്‍കിയാണ് 'കെങ്കേമം' ഒരുക്കിയിരിക്കുന്നത്.
സലീം കുമാര്‍, നോബി മാര്‍ക്കോസ്, മക്‌ബൂല്‍ സല്‍മാന്‍, ഭഗത് മാനുവല്‍, മിസ്‌റ്റര്‍ വേള്‍ഡ് ചിത്തരേഷ് നടേശന്‍, ഇടവേള ബാബു, ലെവിന്‍ സൈമണ്‍, അരിസ്‌റ്റോ സുരേഷ്, സുനില്‍ സുഗത, മന്‍രാജ്, സാജു നവോദയ, നിയാസ് ബക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
Also Read:'ശരീരവും ആത്മാവും തമ്മിലൊരു ഗ്യാപ് വന്നാല്‍ വേറൊരു ആത്മാവ് ഈ ഗ്യാപ്പില്‍ കയറും' ; നോബിയെ പേടിപ്പിച്ച് അര്‍ജുന്‍ അശോകന്‍
കൂടാതെ സംവിധായകന്‍ സിദ്ദിഖ്, അജയ് വാസുദേവ്, എന്‍എം ബാദുഷ എന്നിവരും വേഷമിടുന്നു. ശക്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ബാദുഷ അവതരിപ്പിക്കുന്നത്. ഇതാദ്യമായാണ് ഒരു മുഴുനീള കഥാപാത്രത്തെ ബാദുഷ അവതരിപ്പിക്കുന്നത്. ഓണ്‍ ഡമാന്‍സിന്‍റെ ബാനറില്‍ ആണ് സിനിമയുടെ നിര്‍മാണം. വിജയ് ഉലഗനാഥ് ഛായാഗ്രഹണവും സിയാന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ബികെ ഹരിനാരായണന്‍ ആണ് സിനിമയുടെ ഗാന രചയിതാവ്. ദേവേശ് ആര്‍ നാഥാണ് സംഗീതം. ജാസി ഗിഫ്‌റ്റ്, ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനാലാപനം.
പശ്ചാത്തല സംഗീതം - ഫ്രാന്‍സിസ് സാബു, കല - ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് - ലിബിന്‍ മോഹനന്‍, വസ്‌ത്രാലങ്കാരം - ഭക്തന്‍ മങ്ങാട്, വിഎഫ്‌എക്‌സ് - കൊക്കോനട്ട്, കളറിസ്‌റ്റ് - സുജിത് സദാശിവന്‍, മ്യൂസിക് റിലീസ് - ടി സീരീസ്, പിആര്‍ഒ - അയമനം സാജന്‍ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു. അതേസമയം സൈജു കുറുപ്പ് നായകനായി എത്തുന്ന 'പാപ്പച്ചൻ ഒളിവിലാണ്' എന്ന ചിത്രവും നാളെയാണ് (നാല് - ഓഗസ്‌റ്റ) തിയേറ്ററുകളില്‍ എത്തുന്നത്. സിൻ്റോ സണ്ണി സംവിധാനം ചെയ്‌ത ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് സൈജു കുറുപ്പ് അവതരിപ്പിക്കുക.
മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറുടെ വേഷമാണ് ചിത്രത്തില്‍ സൈജു കുറുപ്പിന്. പാപ്പച്ചന്‍റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ശ്രിന്ദയും ദർശനയുമാണ് ചിത്രത്തിലെ നായികമാര്‍. സൈജു കുറുപ്പിനെ കൂടാതെ വിജയരാഘവന്‍, അജു വര്‍ഗീസ്, ജഗദീഷ്, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോണി ആൻ്റണി, വീണ നായർ, ജോളി ചിറയത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു.
Also Read:ഒളിവില്‍ പോയ പാപ്പച്ചന്‍ നാളെ മുതല്‍ നിങ്ങള്‍ക്ക് മുന്നില്‍