കേരളം

kerala

ETV Bharat / entertainment

'തീ ഇല്ലാതെ പുകയില്ല'; വായ മൂടി കെട്ടി ഫഹദ്; ധൂമം ഫസ്‌റ്റ് ലുക്ക് പുറത്ത് - വായ മൂടി കെട്ടി ഫഹദ്

ഫഹദ് ഫാസില്‍ അപര്‍ണ ബാലമുരളി ചിത്രം ധൂമം ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്. നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് പോസ്‌റ്റര്‍ പുറത്തുവിട്ടത്.

Fahadh Faasil statter Dhoomam first look out  Fahadh Faasil statter Dhoomam  Dhoomam first look out  Dhoomam  Fahadh Faasil  Aparna Balamurali  വായ മൂടി കെട്ടി ഫഹദ്  ധൂമം ഫസ്‌റ്റ് ലുക്ക് പുറത്ത്  ധൂമം ഫസ്‌റ്റ് ലുക്ക്  ധൂമം  തീ ഇല്ലാതെ പുകയില്ല  വായ മൂടി കെട്ടി ഫഹദ്  ഫഹദ് ഫാസില്‍ അപര്‍ണ ബാലമുരളി ചിത്രം
ധൂമം ഫസ്‌റ്റ് ലുക്ക് പുറത്ത്

By

Published : Apr 17, 2023, 3:05 PM IST

സൂപ്പര്‍ഹിറ്റ് കന്നട ചിത്രം 'കാന്താര'യുടെ വൻ വിജയത്തിന് ശേഷം 'കെജിഎഫിന്‍റെ' നിർമാതാക്കളായ ഹോംബാലെ ഫിലിംസ്, ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി പുതിയ ചിത്രം ഒരുക്കുകയാണ്. 'ധൂമം' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.

ഹോംബാലെ ഫിലിംസാണ് 'ധൂമം' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്. 'തീ ഇല്ലാതെ പുകയില്ല, ഇതാ ആദ്യത്തെ തീപ്പൊരി' എന്ന അടിക്കുറിപ്പോടെയാണ് ഹോംബാലെ ഫിലിംസ് ഫസ്‌റ്റ്‌ ലുക്ക് പുറത്തുവിട്ടത്. ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളിയാണ് സിനിമയിലെ നായിക.

വ്യത്യസ്‌തമായ കഥപറച്ചിലിലൂടെയും ഏറെ നിരൂപക പ്രശംസയും നേടിയ 'ലൂസിയ', 'യു ടേൺ' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ പവൻ കുമാറാണ് സിനിമയുടെ സംവിധാനം. സസ്‌പെന്‍സ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രം മലയാളം, കന്നഡ, തമിഴ്, തെലുഗു എന്നീ നാല് ഭാഷകളിലാണ് റിലീസിനെത്തുന്നത്.

Also Read:കെജിഎഫ്‌ നിര്‍മാതാക്കളുടെ മലയാള ചിത്രം; ധൂമം പൂര്‍ത്തിയാക്കി ഫഹദ് ഫാസില്‍

നേരത്തെ 'ടൈസന്‍റെ' പ്രഖ്യാപനത്തിന് ശേഷം ഹോംബാലെ ഫിലിംസിന്‍റെ മലയാളം സിനിമ മേഖലയിലേക്കുള്ള രണ്ടാം വരവ്‌ കൂടിയാണിത്. ഫഹദിനെയും അപർണയെയും കൂടാതെ അച്യുത് കുമാർ, ദേവ് മോഹൻ, ജോയ് മാത്യു, അനു മോഹൻ, നന്ദു എന്നിവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

പ്രശസ്‌ത ഛായാഗ്രാഹക പ്രീത ജയറാമാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക. പൂർണചന്ദ്ര തേജസ്വിയാണ് സംഗീതം. ദേശീയ അവാർഡുകൾ നേടിയ അനീസ് നാടോടിയാണ് പ്രൊഡക്ഷൻ ഡിസൈൻ. പൂർണിമ രാമസ്വാമി വസ്ത്രാലങ്കാരവും നിര്‍വഹിക്കും.

അടുത്തിടെയാണ് സിനിമയുടെ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഒരു പോസ്‌റ്ററിനൊപ്പമാണ് നിര്‍മാതാക്കള്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തുവിട്ടത്. 'നിങ്ങൾ എന്താണ് വിതയ്ക്കുന്നത്, അത് കൊയ്യും' എന്നതായിരുന്നു ടൈറ്റിൽ റിലീസ് പോസ്‌റ്റിന്‍റെ അടിക്കുറിപ്പ്.

ആക്ഷൻ പാക്ക്‌ഡ് ത്രില്ലറോട് കൂടി ആകർഷകമായ കഥ പറയുന്ന ചിത്രമാകും 'ധൂമം' എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. വേനൽ റിലീസായി എത്തുന്ന ചിത്രം കേരളത്തിലും കർണാടകയിലും വിപുലമായി ചിത്രീകരിച്ചു. മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ പ്രഭാസ് നായകനായെത്തുന്ന 'സലാര്‍' 2023 സെപ്‌റ്റംബറിലാണ് റിലീസിനെത്തുന്നത്.

മലയന്‍കുഞ്ഞാണ് ഫഹദ് ഫാസിലിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. കമല്‍ ഹാസന്‍, വിജയ്‌ സേതുപതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ തമിഴ്‌ സൂപ്പര്‍ഹിറ്റ് ചിത്രം 'വിക്രം' ആയിരുന്നു താരത്തിന്‍റെ മറ്റൊരു റിലീസ് ചിത്രം.

അതേസമയം പാച്ചുവും അത്ഭുത വിളക്കും ആണ് ഫഹദിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. തെലുഗു ചിത്രം പുഷ്‌പ ദി റൂള്‍ ആണ് താരരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. അല്ലു അര്‍ജുന്‍, രശ്‌മിക മന്ദാന കേന്ദ്രകഥാപാത്രങ്ങളിലെത്തിയ പുഷ്‌പ ദി റൈസിലും ഫഹദ് അഭിനയിച്ചിരുന്നു. പുഷ്‌പ ദി റൈസിലൂടെയാണ് ഫഹദ് തെലുഗുവില്‍ അരങ്ങേറ്റം കുറിച്ചത്.

Also Read:കെജിഎഫ് നിര്‍മാതാക്കളുടെ ചിത്രത്തില്‍ ഫഹദും അപര്‍ണയും; ധൂമം സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്ത്

ABOUT THE AUTHOR

...view details