മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ (Fahadh Faasil) നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആവേശം' (Avesham). 'ആവേശം' ഫസ്‌റ്റ് ലുക്ക് (Avesham First Look) പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഫസ്‌റ്റ്‌ലുക്കിനൊപ്പം സിനിമയുടെ റിലീസ് തീയതിയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട് (Avesham Release).
2024ല്‍ വിഷുവിനാകും ചിത്രം റിലീസിനെത്തുക. ഫഹദും 'ആവേശ'ത്തിന്‍റെ ഫസ്‌റ്റ് ലുക്ക് ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. വലിയൊരു ജനക്കൂട്ടം ഫഹദിനെ ആകാശത്തേയ്‌ക്ക് ഉയര്‍ത്തുന്നതാണ് ഫസ്‌റ്റ് ലുക്ക്. തീര്‍ത്തും വ്യത്യസ്‌തമായ വേഷത്തിലാകും ചിത്രത്തില്‍ ഫഹദ് എത്തുന്നത്.
Also Read:Fahadh Faasil Movie Avesham ഗുണ്ടാനേതാവായി ഫഹദ്; 'ആവേശം' ലൊക്കേഷന്‍ സ്‌റ്റില്‍ പുറത്ത്
ഒരു ക്യാമ്പസ് പശ്ചാത്തലത്തില്‍ കോമഡി എന്‍റര്‍ടെയിനറായാണ് 'ആവേശം' ഒരുങ്ങുന്നത് എന്നാണ് സൂചന. ബെംഗളൂരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. നര്‍മത്തിന് പ്രധാന്യം നല്‍കിയാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.
നേരത്തെ സിനിമയുടെ ഷൂട്ടിംഗിനിടെയുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കട്ട മീശയില്‍ കറുത്ത വേഷത്തില്‍ കുറേ ഗുണ്ടകള്‍ക്കൊപ്പം നില്‍ക്കുന്ന ഫഹദിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സിനിമയില്‍ ഒരു ഗുണ്ടാ നേതാവായാണ് ഫഹദ് ഫാസില്‍ എത്തുന്നത് എന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.