കേരളം

kerala

ETV Bharat / entertainment

ഫഹദ് വീണ്ടും 'കോളജില്‍', ജിത്തു മാധവന്‍റെ ഓണച്ചിത്രം അണിയറയില്‍ - nazriya fahad fasil

രോമാഞ്ചത്തിനുശേഷം തൻ്റെ അടുത്ത ബ്ലോക്ക് ബസ്റ്റർ ഒരുക്കാനുള്ള ശ്രമത്തിലാണ് സംവിധായകൻ ജിത്തു മാധവൻ. ഫഹദ് ഫാസിലാണ് നായകന്‍

fahad fasils new movie  fahad fasils new movie with jithu madhavan  ജിത്തു മാധവൻ്റെ അടുത്ത ചിത്രം  ഫഹദിനെ നായകനാക്കി ജിത്തു മാധവൻ്റെ അടുത്ത ചിത്രം  ജിത്തു മാധവൻ  ഫഹദ് ഫാസിൽ  രോമാഞ്ചം  jithu madhavan  ഹൊറർ കോമഡി  jithu madhavan new movie  nazriya fahad fasil  nazriya fahad
രോമാഞ്ചത്തിനു ശേഷം ഫഹദിനെ നായകനാക്കി ജിത്തു മാധവൻ്റെ അടുത്ത ചിത്രം

By

Published : Mar 9, 2023, 1:18 PM IST

Updated : Mar 9, 2023, 3:26 PM IST

മലയാളക്കരയൊട്ടാകെ ആർത്തുചിരിച്ച ഈ വർഷത്തെ ആദ്യ ഹിറ്റ് സിനിമയാണ് രോമാഞ്ചം. തിയേറ്ററുകൾ നിറച്ച് പ്രദർശനം നടത്തിയ സിനിമ ബോക്‌സ് ഓഫിസില്‍ വമ്പൻ കലക്ഷനാണ് നേടിയത്. രോമാഞ്ചം സിനിമയുടെ സംവിധായകൻ ജിത്തു മാധവനും തൻ്റെ സംവിധാന മികവിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. ഹൊറർ കോമഡി ജോണറിൽ ഇറങ്ങിയ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യൽ മീഡിയയിലും തരംഗമായി.

സിനിമയുടെ വിജയത്തിനുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിൽ ഫഹദ് ഫാസിലാണ് നായകന്‍. ഇത് സ്ഥിരീകരിച്ചുകൊണ്ടുള്ളതായിരുന്നു ഫഹദ് ഫാസിൽ ഫേസ്ബുക്കിൽ പങ്കുവച്ച പുതിയ പോസ്റ്റ്. ക്ലാപ് ബോർഡിൻ്റെ ചിത്രമാണ് ഫഹദ് തൻ്റെ ഫേസ്‌ബുക്ക് ഹാൻഡിലിൽ പങ്കുവച്ചത്.

പ്രൊഡക്ഷൻ നമ്പർ 1: പ്രൊഡക്ഷൻ നമ്പർ 1 എന്നെഴുതിയിരിക്കുന്ന ക്ലാപ് ബോർഡിൽ ഫഹദ് ഫാസിൽ, ജിത്തു മാധവൻ, അൻവർ റഷീദ്, നസ്‌റിയ നസീം ഫഹദ്, സമീർ താഹിർ എന്നിവരുടെ പേരുകൾ കാണാം.അന്‍വര്‍ റഷീദ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സും ചേര്‍ന്നാണ് നിര്‍മ്മാണം. ഷൂട്ടിങ് ആരംഭിച്ചതായും ഫഹദ് വ്യക്തമാക്കുന്നു.

നസ്‌റിയ ഫഹദും, അൻവർ റഷീദ് എൻ്റർട്ടെയിൽമെൻ്റും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സമീർ താഹിർ ആണ്. ഫഹദ് പങ്കുവച്ച ചിത്രം നസ്‌റിയയും തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചിരുന്നു. നസ്‌റിയ പങ്കുവച്ച ചിത്രത്തിൽ സമീർ താഹിർ, അൻവർ റഷീദ്, അൻവർ റഷീദ് എൻ്റർട്ടെയിൻമെൻ്റ്, കൂടാതെ സുഷിൻ ശ്യാം എന്നിവരെയും ടാഗ് ചെയ്‌തിട്ടുണ്ട്. ഇതിൽ നിന്നും സിനിമയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് സുഷിൻ ശ്യാം ആയിരിക്കും എന്ന സൂചനയും ലഭിക്കുന്നു.

കോളജ് കാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമ: കോളജ് കാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമ ഓണം റിലീസ് ലക്ഷ്യമാക്കിയാണ് ഒരുക്കുന്നതെന്നാണ് വിവരം. സിനിമയുടെ ഭാഗമാകുന്ന മറ്റ് അണിയറ പ്രവർത്തകരുടെയൊന്നും വിവരം പുറത്തു വിട്ടിട്ടില്ല. കോളജ് പഞ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയായതിനാൽ തന്നെ ഒരു നല്ല രൂപവ്യത്യാസത്തോടെയായിരിക്കും ഫഹദ് സ്‌ക്രീനിൽ എത്തുക എന്ന പ്രധീക്ഷയിലാണ് ആരാധകർ. ഫഹദ് പങ്കുവച്ച പോസ്റ്റിനടിയിൽ പ്രധീക്ഷയറിയിച്ച് നിരവധി കമൻ്റുകളാണ് എത്തുന്നത്. 'ഫഹദ് ട്രാക്കിൽ തിരിച്ചെത്തി', 'സിനിമക്കായി കാത്തിരിക്കുന്നു' എന്നെല്ലാം പറഞ്ഞ് നിരവധി കമൻ്റുകളായി നസ്റിയയുടെ പോസ്റ്റിലും ആരാധക പ്രവാഹമാണ്.

also read:സിനിമ താരങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ പരിശോധന തുടർന്ന് ആദായ നികുതി വകുപ്പ്

രാജമാണിക്യം, ചോട്ടാ മുംബൈ, അണ്ണൻ തമ്പി, എന്നീ സിനിമകളുടെ സംവിധാനവും, ബാംഗ്‌ളൂർ ഡേയ്‌സ്, ട്രാൻസ്, പ്രേമം എന്നീ സിനിമകളുടെ നിർമാണവും നിർവഹിച്ച അൻവർ റഷീദാണ് ഫഹദിൻ്റെ പുതിയ സിനിമ നിർമിക്കുന്നത്. സിനിമയിലെ അൻവർ റഷീദിൻ്റെ സാന്നിധ്യവും ആരാധകരുടെ പ്രധീക്ഷ വർധിക്കാൻ മറ്റൊരു ഘടകമാണ്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തു വരുമെന്നാണ് കരുതുന്നത്.

Last Updated : Mar 9, 2023, 3:26 PM IST

ABOUT THE AUTHOR

...view details