കേരളം

kerala

ETV Bharat / entertainment

'രണ്‍വീര്‍ എന്തുതരം ഭര്‍ത്താവാണ്' ; താരദമ്പതികളെ അധിക്ഷേപിച്ച് മുന്‍ ഐപിഎസ് ഒഫിസര്‍ - Ranveer Singh

Ex IPS Officer slams Ranveer Singh: പഠാന്‍ ഗാന രംഗത്തിലെ ദീപികയുടെ വസ്‌ത്ര ധാരണത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഐപിഎസ് ഓഫിസര്‍ എം നാഗേശ്വര റാവു. ദീപികയെ പഠാന്‍ ഗാനത്തില്‍ അഭിനയിക്കാന്‍ ഭര്‍ത്താവായ രണ്‍വീര്‍ എങ്ങനെ അനുവദിച്ചുവെന്നാണ് നാഗേശ്വര റാവുവിന്‍റെ ചോദ്യം

Ex IPS Officer viral tweet How Ranveer Allowed Deepika Pathaan Song  Ranveer Allowed Deepika Pathaan Song  Pathaan Song  Pathaan  Ex IPS Officer slams Ranveer Singh  Protests against Pathaan  രണ്‍വീര്‍ എന്ത് തരത്തിലുള്ള ഭര്‍ത്താവാണ്  ദീപികയുടെ വസ്‌ത്ര ധാരണത്തെ രൂക്ഷമായി വിമര്‍ശിച്ച്  മുന്‍ ഐപിഎസ് ഒഫിസര്‍ എം നാഗേശ്വര റാവു  പഠാന്‍  പഠാന്‍ ഗാനം  ദീപിക പദുക്കോണ്‍  ദീപിക  ഷാരൂഖ് ഖാന്‍  ബേഷരം രംഗ് ഗാനം  രണ്‍വീര്‍  രണ്‍വീര്‍ സിങ്  Shah Rukh Khan  Deepika Padukone  Ranveer Singh
ദീപികയെ വിമര്‍ശിച്ച് മുന്‍ ഐപിഎസ് ഒഫിസര്‍

By

Published : Dec 18, 2022, 11:54 AM IST

Protests against Pathaan : രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 'പഠാന്‍' ഗാനം 'ബേഷരം രംഗി'നെതിരെയുള്ള പ്രതിഷേധങ്ങള്‍ ആഞ്ഞടിക്കുകയാണ്. ഗാനം പുറത്തിറങ്ങിയതോടെ സിനിമയുടെ റിലീസ് തടയുമെന്നവകാശപ്പെട്ട് നിരവധി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഗാനം ഹിന്ദു സമൂഹത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് 'പഠാനെ'തിരെയും അഭിനേതാക്കള്‍ക്കെതിരെയും പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയരുന്നത്.

Ex IPS Officer slams Ranveer Singh: നിരവധി പേര്‍ ദീപിക പദുകോണിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഗാന രംഗത്തിലെ ദീപികയുടെ വസ്‌ത്ര ധാരണത്തെ തുടര്‍ന്നായിരുന്നു കമന്‍റുകള്‍ ഒഴുകിയെത്തിയത്. ഇപ്പോഴിതാ ദീപികയെയും ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിനെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ എം നാഗേശ്വര റാവു.

സ്‌ത്രീ വിരുദ്ധ പരാമര്‍ശവുമായി മുന്‍ ഐപിഎസ് ഓഫിസര്‍

Ex IPS Officer viral tweet: 'കുറച്ച് രൂപയ്‌ക്ക് വേണ്ടി തന്‍റെ ഭാര്യയെ പരസ്യമായി പീഡിപ്പിക്കാന്‍ അനുവദിക്കുന്ന അല്ലെങ്കില്‍ അത് സഹിക്കുന്ന ഇയാള്‍ എന്ത് തരത്തിലുള്ള ഭര്‍ത്താവാണ്.' -ഇപ്രകാരമായിരുന്നു നാഗേശ്വര റാവുവിന്‍റെ ട്വീറ്റ്. നാഗേശ്വര റാവുവിന്‍റെ സ്‌ത്രീ വിരുദ്ധ പ്രസ്‌താവനയ്ക്ക് പിന്നാലെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

'പഠാന്‍' സിനിമയ്‌ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്. സിനിമയിലെ 'ബേഷരം രംഗ്' ഗാനം ഹിന്ദു മതത്തിന് എതിരാണെന്ന മുംബൈ സ്വദേശി സഞ്ജയ് തിവാരിയുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.

Also Read:'ഇനി വസ്‌ത്രമില്ലാതെ വരും'; ദീപികയെ രൂക്ഷമായി വിമര്‍ശിച്ച് മുകേഷ് ഖന്ന

ഹിന്ദുത്വ സംഘടനകള്‍ക്ക് പുറമെ മധ്യപ്രദേശ് ഉലമ ബോര്‍ഡ് അധ്യക്ഷന്‍ സയ്യിദ് അനസ് അലിയും സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. നടന്‍ മുകേഷ് ഖന്നയും ദീപികയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ അല്‍പ വസ്‌ത്രധാരിയായി ആളുകളെ ആകര്‍ഷിക്കുന്ന ദീപിക അടുത്ത തവണ വസ്‌ത്രമില്ലാതെ വരുമെന്നാണ് മുകേഷ് ഖന്ന അവഹേളിച്ചത്.

ABOUT THE AUTHOR

...view details