എറണാകുളം: നടൻ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. യൂട്യൂബ് ചാനൽ അവതാരക ഇന്ന് (സെപ്‌റ്റംബര്‍ 23) നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
അഭിമുഖത്തിനിടെ അധിക്ഷേപിച്ചു; അവതാരകയുടെ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ് - Maradu police
അഭിമുഖത്തിനിടെ യൂട്യൂബ് ചാനൽ അവതാരകയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്
അഭിമുഖത്തിനിടെ അധിക്ഷേപിച്ചു; അവതാരകയുടെ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്
അഭിമുഖത്തിനിടെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് അവതാരക മരട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ചട്ടമ്പി എന്ന ചിത്രത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു പരാതിക്ക് ആധാരമായ സംഭവം. പൊലീസിന് പുറമേ വനിത കമ്മിഷനും യുവതി പരാതി നൽകിയിരുന്നു.