Enthada Saji first look: കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'എന്താടാ സജി'. ജയസൂര്യ ടൈറ്റില്‍ റോളിലെത്തുന്ന സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ കുഞ്ചാക്കോ ബോബനാണ് സിനിമയുടെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.
നിവേദ തോമസ് ആണ് നായികയായെത്തുന്നത്. അതേസമയം രണ്ട് നായകന്‍മാരുള്ള ചിത്രത്തില്‍ ആരുടെ നായിക ആയാണ് നിവേദ എത്തുന്നത് എന്ന് വ്യക്തമല്ല. എന്നാല്‍ ജയസൂര്യയുടെ നായികയാകും നിവേദ എന്നാണ് പുറത്തിറങ്ങിയ പോസ്‌റ്റര്‍ നല്‍കുന്ന സൂചന. കുരിശുമായി നില്‍ക്കുന്ന കുഞ്ചാക്കോ ബോബനും, ജയസൂര്യയുടെ അടുത്തിരിക്കുന്ന നിവേദയുമാണ് പോസ്‌റ്ററിലുള്ളത്.