ഏറെ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം പ്രമേയമാക്കി ഒരുക്കിയ ഹ്രസ്വചിത്രം 'എലി' (ELI Short Film) കയ്യടി നേടുന്നു. ജിനീഷ് കെ ജോയ് തിരക്കഥ രചിച്ച് രാഹുൽ ചക്രവർത്തി സംവിധാനം ചെയ്‌ത 'എലി' ഭിന്ന ശേഷിക്കാരായ പെൺകുട്ടികൾക്ക് നേരെ നടക്കുന്ന പീഡനങ്ങൾക്ക് എതിരെ ശബ്‌ദം ഉയർത്തുന്ന ചിത്രമാണ്.
കഴിഞ്ഞ ദിവസമാണ് സൈന മൂവീസിന്‍റെ യൂട്യൂബ് ചാനലിലൂടെ 'എലി' പ്രേക്ഷകർക്കരികില്‍ എത്തിയത്. റിലീസിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ അടക്കം ചർച്ചയായ ഈ ചിത്രത്തിൽ മീനാക്ഷി രവീന്ദ്രനാണ് (Meenakshi Raveendran) കേന്ദ്ര കഥാപാത്രമായി എത്തുന്നത്. കൂടാതെ സംഗീത, പ്രമോദ് മോഹൻ, സരീഷ് ചന്ദ്രൻ എന്നിവരും ചിത്രത്തിൽ മുഖ്യ വേഷത്തില്‍ എത്തുന്നു.
ആരോൺവിയ സിനിമാസ് ആണ് ഈ ചിത്രത്തിന്‍റെ നിർമാണം. പവി കെ പവൻ ഛായാഗ്രഹണവും എഡിറ്റിങ് മനു എൻ ഷാജുവും നിര്‍വഹിച്ചിരിക്കുന്നു. ഫോർ മ്യൂസിക്‌സ് ആണ് എലിയുടെ സംഗീതത്തിന് പിന്നില്‍.
മേക്കപ്പ് - റോണക്‌സ് സേവ്യർ, ആർട്ട് - അജി കുറ്റിയാനി, കോസ്റ്റ്യൂം - സുജിത്ത് മട്ടന്നൂർ, ഡി ഐ - രമേഷ് സി പി, സൗണ്ട് ഡിസൈൻ - എ ബി ജുബിൻ, നിർമാണ നിർവഹണം - ഷിഹാബ് വെണ്ണല, സ്റ്റിൽസ് - അനിജ ജലൻ, പരസ്യകല - പ്രജിൻ ഡിസൈൻസ്, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
അജ്‌മൽ അമീർ, രാഹുൽ മാധവ് കൈകോർക്കുന്ന 'അഭ്യൂഹം:അജ്‌മൽ അമീർ (Ajmal Ameer), രാഹുൽ മാധവ് (Rahul Madhav) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു. നവാഗതനായ അഖിൽ ശ്രീനിവാസ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന 'അഭ്യൂഹം' (Abhyooham) ജൂലൈയിൽ ലോകമെമ്പാടും റിലീസിനെത്തും.
സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവന്നു. ഏറെ കൗതുകം ഉണർത്തുന്ന പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാകും അജ്‌മൽ അമീർ സിനിമയിൽ എത്തുന്നത് എന്നത് പോസ്റ്ററില്‍ നിന്നും വ്യക്തമാണ്. ജാഫർ ഇടുക്കി (Jaffer Idukki) യും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.