Dulquer Salmaan won Dadasaheb Phalke Award for Chup: 'ചുപ്പ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്‌റ്റ്' എന്ന ബോളിവുഡ് ചിത്രത്തിലൂടെ തനിക്ക് ആദ്യമായി ദാദാ സാഹേബ് ഫാല്‍ക്കെ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം ലഭിച്ചതില്‍ നന്ദി അറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് നന്ദി പറഞ്ഞ് താരം രംഗത്തെത്തിയത്.
Dulquer Salmaan shares award news in Social Media: ഒരു നെഗറ്റീവ് റോളിന് തനിക്ക് ലഭിക്കുന്ന ആദ്യത്തെ പുരസ്‌കാരം എന്നാണ് ദുല്‍ഖര്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്. തനിക്ക് അവാര്‍ഡ് ലഭിച്ചതിന് കാരണമായ സംവിധായകന്‍ ആര്‍ ബല്‍ക്കിക്കും ദുല്‍ഖര്‍ നന്ദി രേഖപ്പെടുത്തി. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമാണ് ദുല്‍ഖര്‍ സല്‍മാന്‍ പോസ്‌റ്റ് പങ്കിട്ടത്.
Dulquer Salmaan expresses gratitude: 'ഇത് വളരെ പ്രിയപ്പെട്ടത്! ഹിന്ദിയില്‍ എനിക്ക് ലഭിക്കുന്ന ആദ്യ പുരസ്‌കാരം. കൂടാതെ നെഗറ്റീവ് റോളില്‍ മികച്ച നടനുള്ള എന്‍റെ ആദ്യ പുരസ്‌കാരവും. ഈ ആദരവിന് ദാദസാഹേബ് ഫാല്‍ക്കെ രാജ്യാന്തര ഫിലിം ഫെസ്‌റ്റിവല്‍ ജൂറി അംഗങ്ങളോട് നന്ദി രേഖപ്പെടുത്തുന്നു.
Dulquer Salmaan Instagram post: എനിക്ക് ശരിക്കും നന്ദി പറയേണ്ടത് ബൽക്കി സാറിനോടാണ്. അദ്ദേഹം എന്നെ ഡാനിയായി എങ്ങനെ കണ്ടുവെന്ന് എനിക്കറിയില്ല, പക്ഷേ അദ്ദേഹം അത് കണ്ടു. എന്നിൽ അദ്ദേഹത്തിന് ഉണ്ടായിരുന്ന ബോധ്യവും മാർഗ ദർശനവുമായിരുന്നു എനിക്കെല്ലാം. ചുപ്പിൽ എനിക്ക് മികച്ച അനുഭവം തന്നതിന് ബല്‍ക്കി സാറിനും, സഹതാരങ്ങള്‍ക്കും, അണിയറപ്രവര്‍ത്തകര്‍ക്കും എല്ലാവര്‍ക്കും നന്ദി' -ദുല്‍ഖര്‍ കുറിച്ചു.
R Balki received Best Director Dadasaheb Phalke Award for Chup: മികച്ച സംവിധായകനുള്ള ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം 'ചുപ്പ്' എന്ന സിനിമയിലൂടെ ആർ ബൽക്കിക്ക് ലഭിച്ചു. ദുല്‍ഖറിനൊപ്പം ബോളിവുഡ് താരം സണ്ണി ഡിയോളും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ അഭിനയിച്ചു. പൂജാ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് ചുപ്പിലെ മറ്റ് പ്രധാന താരങ്ങള്‍.