Dulquer Salmaan Telugu movie titled: ആരാധകര്‍ നാളേറെയായി കാത്തിരിക്കുകയാണ് ദുല്‍ഖറിന്‍റെ തെലുങ്ക് ചിത്രത്തിനായി. ചിത്രത്തിന്‍റെ പേര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന് 'സീതാ രാമം' എന്നാണ് പേരിട്ടിരിക്കുന്നത്. 'സീതാ രാമം' ഗ്ലിമ്പ്‌സ് എന്ന പേരില്‍ 45 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ടൈറ്റില്‍ റിലീസ് ചെയ്‌തത്. ദുല്‍ഖര്‍ സല്‍മാനും മൃണാല്‍ താക്കൂറും, രശ്‌മിക മന്ദാനയുമാണ് ഗ്ലിമ്പ്‌സ് വീഡിയോയിലുള്ളത്.
Dulquer as Lieutenant Ram in Sita Ramam: പട്ടാളക്കാരനായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുക. ദുല്‍ഖര്‍ ആദ്യമായി പട്ടാളക്കാരനായെത്തുന്ന ചിത്രം കൂടിയാണിത്. ലെഫ്‌റ്റനന്‍റ് റാം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മൃണാല്‍ താക്കൂറും, രശ്‌മിക മന്ദാനയുമാണ് സിനിമയില്‍ നായികമാരായെത്തുക. മൃണാല്‍ താക്കൂര്‍ ആണ് ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്. സീത എന്ന കഥാപാത്രത്തെയാണ് മൃണാല്‍ അവതരിപ്പിക്കുക.
Rashmika Mandanna as Afreen: അടുത്തിടെ ചിത്രത്തിന്‍റെ ക്യാരക്‌ടര്‍ വീഡിയോ പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. രശ്‌മികയുടെ ക്യാരക്‌ടര്‍ പോസ്‌റ്ററാണ് പുറത്തുവിട്ടത്. സിനിമയില്‍ അഫ്രീന്‍ എന്ന കഥാപാത്രത്തെയാണ് രശ്‌മിക അവതരിപ്പിക്കുക. അഫ്രീന്‍ എന്ന കശ്‌മീരി വിപ്ലവകാരി പെണ്‍കുട്ടിയെയാണ് ക്യാരക്‌ടര്‍ വീഡിയോയില്‍ കാണാനാവുക. ഹിജാബ് ധരിച്ച്, ലഹളക്കിടയില്‍ കത്തുന്ന കാറിന് സമീപം രൗദ്രഭാവത്തില്‍ നില്‍ക്കുന്ന രശ്‌മികയാണ് ക്യാരക്‌ടര്‍ വീഡിയോ പോസ്‌റ്ററിലുള്ളത്.