കേരളം

kerala

ETV Bharat / entertainment

ശ്രദ്ധേയമായി ദുല്‍ഖറിന്‍റെ 'തിരികെ വാ', സീതാരാമത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്ത് - സീതാ രാമം ഗാനം

Dulquer Salmaan starrer Sita Ramam: ദുല്‍ഖറിന്‍റെ രണ്ടാമത്തെ തെലുങ്ക്‌ ചിത്രമാണ് 'സീതാ രാമം'. കീര്‍ത്തി സുരേഷിനൊപ്പമുള്ള 'മഹാനടി' ആയിരുന്നു ദുല്‍ഖറിന്‍റെ ആദ്യ തെലുങ്ക്‌ സിനിമ.

Sita Ramam lyrical song  ita Ramam Thireke Vaa lyrical video song  Dulquer Salmaan starrer Sita Ramam  Sita Ramam release  സീതാ രാമം ഗാനം  സീതാ രാമം ലിറിക്കല്‍ വീഡിയോ ഗാനം
ശ്രദ്ധേയമായി ദുല്‍ഖറിന്‍റെ 'തിരികെ വാ', സീതാരാമത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്ത്

By

Published : Aug 3, 2022, 2:53 PM IST

Sita Ramam lyrical song: ദുല്‍ഖര്‍ സല്‍മാന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രമായ 'സീതാ രാമത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. 'തിരികെ വാ' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Sita Ramam Thirike Vaa lyrical video song: വിനായക്‌ ശശികുമാറിന്‍റെ വരികള്‍ക്ക് വിശാല്‍ ചന്ദ്രശേഖരുടെ സംഗീതത്തില്‍ കപില്‍ കപിലന്‍, ആനി ആമി വാഴപിള്ളി എന്നിവര്‍ ചേര്‍ന്നാണ് ഗാനാലാപനം. കശ്‌മീരിലാണ് സിനിമയുടെ ഭൂരിഭാഗ ചിത്രീകരണവും പൂര്‍ത്തിയാക്കിയത്‌. കശ്‌മീരില്‍ സേവനത്തിലുള്ള ഒരു സൈനിക ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്. ലെഫ്‌റ്റനന്‍റ്‌ റാം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

Dulquer Salmaan starrer Sita Ramam: ദുല്‍ഖറിന്‍റെ രണ്ടാമത്തെ തെലുങ്ക്‌ ചിത്രം കൂടിയാണിത്‌. കീര്‍ത്തി സുരേഷിനൊപ്പമുള്ള 'മഹാനടി' ആയിരുന്നു ദുല്‍ഖറിന്‍റെ ആദ്യ തെലുങ്ക്‌ സിനിമ. 1960കളില്‍ ജമ്മു കശ്‌മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്‌. 1965ലെ ഇന്‍ഡോ പാക്‌ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് 'സീതാ രാമം' കഥ പറയുന്നത്‌.

ഹനു രാഘവപ്പുടിയാണ് സംവിധാനം. ഒരു ഹിസ്‌റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണ് ചിത്രമെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിന് വേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും സംവിധായകന്‍ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.

മൃണാല്‍ താക്കൂറും, രാഷ്‌മിക മന്ദാനയുമാണ് നായികമാര്‍. മൃണാല്‍ താക്കൂര്‍ ആണ്‌ സിനിമയില്‍ ദുല്‍ഖറിന്‍റെ നായികയായി എത്തുന്നത്‌. സീത എന്ന കഥാപാത്രമായി മൃണാലും അഫ്രീന്‍ എന്ന കഥാപാത്രമായി രാഷ്‌മികയും വേഷമിട്ടിരിക്കുന്നു. ഒരു കശ്‌മീരി വിപ്ലവകാരി പെണ്‍കുട്ടിയുടെ വേഷമാണ് ചിത്രത്തില്‍ രാഷ്‌മികയ്‌ക്ക്.

Sita Ramam release: പി.എസ്‌.വിനോദ്‌ ആണ് ഛായാഗ്രഹണം. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു. വൈജയന്തി മൂവീസ്‌, സ്വപ്‌ന സിനിമാസ്‌ എന്നിവരുടെ ബാനറില്‍ അശ്വിനി ദത്ത്‌ ആണ് നിര്‍മാണം. 'മഹാനടി'ക്ക്‌ ശേഷം വൈജയന്തി ഫിലിംസും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്‌. മലയാളം, തമിഴ്‌, തെലുങ്ക്‌ എന്നീ ഭാഷകളിലായി ഓഗസ്‌റ്റ്‌ 5ന്‌ ചിത്രം റിലീസിനെത്തും.

Also Read: ചാക്കോച്ചനെ അനുകരിച്ച് ദുല്‍ഖര്‍; വൈറലായി ദുല്‍ഖറിന്‍റെ നൃത്തം

ABOUT THE AUTHOR

...view details