Sita Ramam song promo: ദുല്‍ഖര്‍ സല്‍മാന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് 'സീതാ രാമം'. ചിത്രത്തിലെ മൂന്നാമത്തെ ഗാനത്തിന്‍റെ പ്രൊമോ പുറത്തിറങ്ങി. 'കണ്ണില്‍ കണ്ണില്‍ട എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ പ്രൊമോ ആണ് പുറത്തിറങ്ങിയത്.
മഞ്ഞ് വീഴുന്ന കശ്‌മീര്‍ താഴ്‌വരയിലെ മൃണാള്‍ താക്കറിന്‍റെ നൃത്തച്ചുവടുകളാണ് ഗാനത്തിലെ ഹൈലൈറ്റ്. അരുണ്‍ അലറ്റിന്‍റെ വരികള്‍ക്ക് വിശാല്‍ ചന്ദ്രശേഖറിന്‍റെ സംഗീതത്തില്‍ ഹരി ശങ്കര്‍ കെ.എസും, സിന്ദൂരി എസും ചേര്‍ന്നാണ് ഗാനാലാപനം. ഗാനത്തിന്‍റെ തമിഴ്, തെലുങ്ക് എന്നീ വേര്‍ഷനുകളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
കശ്‌മീരിലാണ് സിനിമയുടെ ഭൂരിഭാഗ ചിത്രീകരണവും പൂര്‍ത്തിയാക്കിയത്. 1960കളില്‍ ജമ്മു കശ്‌മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. 1965ലെ ഇന്‍ഡോ പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് 'സീതാ രാമം' കഥ പറയുന്നത്. ഒരു ഹിസ്‌റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണ് ചിത്രമെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിന് വേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും സംവിധായകന്‍ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.
Dulquer Salmaan Telugu movies: പട്ടാളക്കാരന്‍റെ വേഷമാണ് ചിത്രത്തില്‍ ദുല്‍ഖറിന്. ലെഫ്‌റ്റനന്‍റ് റാം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ദുല്‍ഖറിന്‍റെ രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയാണിത്. കീര്‍ത്തി സുരേഷിനൊപ്പമുള്ള 'മഹാനടി' ആയിരുന്നു ദുല്‍ഖറിന്‍റെ ആദ്യ തെലുങ്ക് സിനിമ.
Rashmika Mandanna in Sita Ramam: മൃണാല്‍ താക്കൂറും, രാഷ്‌മിക മന്ദാനയുമാണ് ചിത്രത്തിലെ നായികമാര്‍. മൃണാല്‍ താക്കൂര്‍ ആണ് സിനിമയില്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്. സീത എന്ന കഥാപാത്രത്തെ മൃണാലും അഫ്രീന്‍ എന്ന കഥാപാത്രത്തെ രാഷ്‌മികയും അവതരിപ്പിക്കും. ഒരു കശ്‌മീരി വിപ്ലവകാരി പെണ്‍കുട്ടിയുടെ വേഷമാണ് ചിത്രത്തില്‍ നടിക്ക്. ഹിജാബ് ധരിച്ച്, ലഹളക്കിടയില്‍ കത്തുന്ന കാറിന് സമീപം രൗദ്ര ഭാവത്തില്‍ നില്‍ക്കുന്ന രാഷ്‌മികയുടെ ക്യാരക്‌ടര്‍ വീഡിയോ പോസ്‌റ്റര്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു.
Sita Ramam cast and crew: ഹനു രാഘവപ്പുഡി ആണ് സംവിധാനം. വൈജയന്തി മൂവീസ്, സ്വപ്‌ന സിനിമാസ് എന്നിവരുടെ ബാനറില്‍ അശ്വിന്‍ ദത്ത് ആണ് നിര്‍മാണം. 'മഹാനടി'ക്ക് ശേഷം വൈജയന്തി ഫിലിംസും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. പി.എസ്.വിനോദ് ആണ് ഛായാഗ്രഹണം. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതവും നിര്‍വഹിക്കും. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഓഗസ്‌റ്റ് 25ന് ചിത്രം റിലീസിനെത്തും.
Also Read: പ്രതികാരമോ പിറന്നാള്‍ സമ്മാനമോ? ദുല്‍ഖര്‍ വീണ്ടും ബോളിവുഡില്‍; ഛുപ് ടീസര്‍ പുറത്ത്