കേരളം

kerala

By

Published : Feb 3, 2023, 4:36 PM IST

ETV Bharat / entertainment

'കിംഗ് ഓഫ് കൊത്ത' സെക്കന്‍ഡ് ലുക്ക് പുറത്ത് ; സിനിമയില്‍ എത്തിയിട്ട് 11 വര്‍ഷങ്ങള്‍, നന്ദി കുറിപ്പുമായി ദുല്‍ഖര്‍

സിനിമയിലെത്തി 11 വര്‍ഷങ്ങള്‍ പിന്നിടുന്ന സാഹചര്യത്തില്‍ ദുല്‍ഖറിന്‍റെ പുതിയ ചിത്രമായ കിംഗ് ഓഫ് കൊത്തയിലെ സെക്കന്‍ഡ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്

King of Kotha  11 years of Dulquer Salmaan in Malayalam cinema  11 years of Dulquer Salmaan  Malayalam cinema  Dulquer Salmaan  Dulquer Salmaan starrer King of Kotha  King of Kotha Second Look Poster  Dulquer Salmaan  Dulquer Salmaan gratitude note  Dulquer Salmaan Instagram post  Dulquer Salmaan thanks to all  Dulquer Salmaan shares King of Kotha poster  Celebrities comments on Dulquer Salmaan post  King of Kotha First Look poster  King of Kotha crew members  King of Kotha release  കിംഗ് ഓഫ് കൊത്ത സെക്കന്‍റ്‌ ലുക്ക് പുറത്ത്  നന്ദി കുറിപ്പുമായു ദുല്‍ഖര്‍  കിംഗ് ഓഫ് കൊത്തയിലെ സെക്കന്‍റെ ലുക്ക് പോസ്‌റ്റര്‍  കിംഗ് ഓഫ് കൊത്ത  ദുല്‍ഖര്‍ സല്‍മാന്‍
കിംഗ് ഓഫ് കൊത്ത സെക്കന്‍റ്‌ ലുക്ക് പുറത്ത്

11 years of Dulquer Salmaan in Malayalam cinema : ദുല്‍ഖര്‍ സല്‍മാന്‍ വെള്ളിത്തിരയില്‍ എത്തിയിട്ട് ഇന്നേയ്‌ക്ക് 11 വര്‍ഷങ്ങള്‍ പിന്നിടുന്നു. 2012 ഫെബ്രുവരി 3നാണ് ദുല്‍ഖര്‍ സല്‍മാന്‍റെ ആദ്യ ചിത്രം 'സെക്കന്‍ഡ് ഷോ' റിലീസായത്. അഭിനയ ലോകത്ത് 11 വര്‍ഷങ്ങള്‍ പിന്നിടുന്ന സാഹചര്യത്തില്‍ ദുല്‍ഖറിന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'കിംഗ് ഓഫ് കൊത്ത'യുടെ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തുവരികയാണ്.

Dulquer Salmaan gratitude note: 'കിംഗ് ഓഫ് കൊത്ത'യിലെ ദുല്‍ഖര്‍ സല്‍മാന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നടനും തന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവച്ചിട്ടുണ്ട്. ഒപ്പം ഒരു നന്ദി കുറിപ്പുമുണ്ട്.

Dulquer Salmaan Instagram post: 'സിനിമയിലെത്തിയിട്ട് 11 വര്‍ഷമായെന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖര്‍ തന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. 'എന്‍റെ ആദ്യ ചിത്രം റിലീസ് ചെയ്‌തിട്ട് ഇന്നേയ്‌ക്ക് 11 വർഷം. വളരെ യാദൃച്ഛികമെന്നോണം സിനിമയുടെ പേര് സെക്കന്‍ഡ് ഷോ എന്നാണ്. അഭിനയ ജീവിതത്തിന്‍റെ രണ്ടാം പാദത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഒരു നടന്‍ എന്ന നിലയില്‍ കൂടുതല്‍ വളരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

Dulquer Salmaan thanks to all: എന്‍റെ കൂടെ പ്രവര്‍ത്തിച്ച സംവിധായകരെയും, സഹപ്രവര്‍ത്തകരെയും, അണിയറപ്രവര്‍ത്തകരെയും ഒപ്പം ലോകമെമ്പാടുമുള്ള ആരാധകരെയും ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു. നിങ്ങള്‍ നല്‍കുന്ന സ്‌നേഹവും പ്രോത്സാഹനവുമാണ് എന്നെ മുന്നോട്ടുനടക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നെ വിമര്‍ശിക്കുന്നവര്‍ക്കും നന്ദി. നിങ്ങള്‍ കാരണമാണ് ഞാന്‍ ചില വ്യത്യസ്‌തമായ പരീക്ഷണങ്ങള്‍ ചെയ്യുന്നത്. അവസാനമായി, എന്‍റെ കുടുംബത്തോടും സുഹൃത്തുക്കളോടും നന്ദി അറിയിക്കുന്നു.

Dulquer Salmaan shares King of Kotha poster: എല്ലാ വര്‍ഷവും പോലെ ഈ വര്‍ഷവും ഞാന്‍ പരിഗണിക്കുന്നു. ഞാന്‍ ഭാഗമാകുന്ന സിനിമകളില്‍ മികച്ച സിനിമാറ്റിക് അനുഭവങ്ങള്‍ നല്‍കി നിങ്ങളെ എല്ലാവരെയും രസിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ സിനിമ ലോകവുമായി പ്രണയത്തിലാണ്. അതിനാല്‍ കൊത്തയുടെ ലോകത്തിലേയ്‌ക്ക് മറ്റൊരു കൊടുമുടി കൂടി. കിംഗ് ഓഫ് കൊത്തയുടെ സെക്കന്‍ഡ്‌ ലുക്ക് എല്ലാവര്‍ക്കും സമര്‍പ്പിക്കുന്നു.'-ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.

Celebrities comments on Dulquer Salmaan post: ദുല്‍ഖറിന്‍റെ ഈ പോസ്‌റ്റ് ആരാധകരും ഏറ്റെടുത്തു. പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെ കമന്‍റുകളുമായി സുഹൃത്തുക്കളും, ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. 'ഹോമി' എന്ന് അദിതി റാവുവും, 'ദി ക്യാപ്‌റ്റന്‍.. അഭിനന്ദനങ്ങള്‍' എന്ന് മൃണാല്‍ ഠാക്കൂറും കുറിച്ചു.

King of Kotha First Look poster'കിംഗ് ഓഫ് കൊത്ത'യിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. വേഫാറര്‍ ഫിലിംസ്‌, സീ സ്‌റ്റുഡിയോസ്‌ എന്നീ കമ്പനികളുടെ ബാനറുകളില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് നിര്‍മാണം. സീ സ്‌റ്റുഡിയോസ് ഇതാദ്യമായാണ് ഒരു മലയാള സിനിമയ്‌ക്കൊപ്പം കൈകോര്‍ക്കുന്നത്.

Also Read:'ദുല്‍ഖറിന് 100 കൈയടി കിട്ടിയാല്‍ 10 എണ്ണം ഞാന്‍ എടുക്കും': പ്രമോദ് വെളിയനാട്

King of Kotha crew members: അഭിലാഷ് ജോഷിയാണ് സംവിധാനം. അഭിലാഷ്‌ എന്‍.ചന്ദ്രനാണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിംഗും നിര്‍വഹിക്കും. ജേക്‌സ്‌ ബിജോയിയും ഷാന്‍ റഹ്മാനും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. റോണെക്‌സ്‌ സേവിയര്‍ മേക്കപ്പും പ്രവീണ്‍ വര്‍മ വസ്‌ത്രാലങ്കാരവും നിര്‍വഹിക്കും.

King of Kotha release: ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ആക്ഷന്‍ കൊറിയോഗ്രാഫി രാജശേഖറാണ്. പാന്‍ ഇന്ത്യന്‍ ചിത്രമായി റിലീസിനൊരുങ്ങുന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ തിയേറ്ററുകളിലെത്തും. ഓണം റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

ABOUT THE AUTHOR

...view details