നീണ്ട കാത്തിരിപ്പിനൊടുവില്‍ 'കിംഗ് ഓഫ് കൊത്ത'യുടെ മാസ് ടീസര്‍ King of Kotha Teaser റിലീസ് ചെയ്‌തു. ദുല്‍ഖര്‍ സല്‍മാന്‍റെ Dulquer Salmaan ഗംഭീര ഗെറ്റപ്പും മാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമാണ് ടീസറിന്‍റെ മുഖ്യ ആകര്‍ഷണം.
'ഇത് ഗാന്ധി ഗ്രാമം അല്ല കൊത്തയാണ്, ഇവിടെ ഞാന്‍ പറയുമ്പോള്‍ പകല്‍, ഞാന്‍ പറയുമ്പോള്‍ രാത്രി' - എന്നിങ്ങനെ ദുല്‍ഖറിന്‍റെ ക്ലാസ് ഡയലോഗുകള്‍ ഉള്‍പ്പെടുന്നതാണ് ടീസര്‍. 1.34 മിനിട്ട് ദൈര്‍ഘ്യമുള്ള ടീസറില്‍ ദുല്‍ഖറിനെ കൂടാതെ ഐശ്വര്യ ലക്ഷ്‌മി, ഗോകുല്‍ സുരേഷ്, ചെമ്പന്‍ വിനോദ് തുടങ്ങിയവരും മിന്നിമറയുന്നുണ്ട്.
മെഗാസ്‌റ്റാര്‍ മമ്മൂട്ടിയാണ് സിനിമയുടെ മലയാളം ടീസര്‍ റിലീസ് ചെയ്‌തത്. 'കിംഗ് ഓഫ് കൊത്ത' ടീമിന് ആശംസകള്‍ അറിയിച്ചുകൊണ്ടാണ് മമ്മൂട്ടി ടീസര്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. അതേസമയം ദുല്‍ഖര്‍ സല്‍മാനും ടീസര്‍ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.
ഒരു കുറിപ്പിനൊപ്പമാണ് താരം 'കിംഗ് ഓഫ് കൊത്ത'യുടെ ടീസര്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. 'നിർമാണം ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോള്‍ ഇതാ വലിയൊരു വെളിപ്പെടുത്തൽ. മുഴുവൻ ടീമിന്‍റെ ചോരയുടെയും വിയർപ്പിന്‍റെയും കഠിനാധ്വാനത്തിന്‍റെയും യഥാർഥ സൃഷ്‌ടി. കിംഗ് ഓഫ് കൊത്തയുടെ ടീസർ നിങ്ങൾക്കായി അവതരിപ്പിക്കുന്നു' - ഇപ്രകാരമാണ് ടീസര്‍ പങ്കുവച്ച് ദുല്‍ഖര്‍ കുറിച്ചത്.
മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നട എന്നീ അഞ്ച് ഭാഷകളിലായാണ് ടീസര്‍ റിലീസ് ചെയ്‌തത്. 'കിംഗ് ഓഫ് കൊത്ത'യുടെ തമിഴ് ടീസര്‍ ചിമ്പുവാണ് റിലീസ് ചെയ്‌തത്. അതേസമയം സിനിമയുടെ ടെലുഗു ടീസര്‍ മഹേഷ് ബാബുവും, കന്നട ടീസര്‍ രക്ഷിത് ഷെട്ടിയും പുറത്തിറക്കി.
വമ്പന്‍ വരവേല്‍പ്പോടുകൂടിയാണ് 'കിംഗ് ഓഫ് കൊത്ത'യുടെ ടീസര്‍ റിലീസിനെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ടീസര്‍ റിലീസ് പോസ്‌റ്റുകള്‍ അപ്‌ഡേറ്റ് ചെയ്‌തിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 'കിംഗ് ഓഫ് കൊത്ത'യുടെ മോഷന്‍ പോസ്‌റ്ററും റിലീസ് ചെയ്‌തിരുന്നു.
സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ളതായിരുന്നു മോഷന്‍ പോസ്‌റ്റര്‍. ദുല്‍ഖര്‍ സല്‍മാനാണ് മോഷന്‍ പോസ്‌റ്റര്‍ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. കൊത്തയിലെ ജനങ്ങളെ പരിചയപ്പെടുത്തുന്നു എന്ന് കുറിച്ച് കൊണ്ടാണ് താരം മോഷന്‍ പോസ്‌റ്റര്‍ പങ്കുവച്ചത്.
മോഷന്‍ പോസ്‌റ്ററിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഒറ്റ ദിനം കൊണ്ട് എട്ട് ദശലക്ഷത്തിലധികം പേര്‍ 'കിംഗ് ഓഫ് കൊത്ത'യുടെ മോഷന്‍ പോസ്‌റ്റര്‍ കണ്ടിരുന്നു. മോഷന്‍ പോസ്‌റ്ററിന് പിന്നാലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള പോസ്‌റ്ററും റിലീസ് ചെയ്‌തിരുന്നു.
സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് സിനിമയുടെ സംവിധാനം. അഭിലാഷ് ജോഷിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. ബിഗ് ബജറ്റിലായി ഒരുങ്ങുന്ന സിനിമയിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ലുക്കുകള്‍ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
Also Read:നെക്‌സ്‌റ്റ്ജെനും ജേക്‌സ് ബിജോയിക്കും നന്ദി പറഞ്ഞ് ദുല്‍ഖര്‍; കൊത്തയിലെ ജനങ്ങളെ ഒറ്റ ദിനത്തില്‍ കണ്ടത് 8 ദശലക്ഷം പേര്‍
ഐശ്വര്യ ലക്ഷ്‌മിയാകും ചിത്രത്തിലെ നായിക. കൂടാതെ ശാന്തി കൃഷ്‌ണ, ചെമ്പന്‍ വിനോദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തും. ദുല്‍ഖറിന്‍റെ വേഫാറര്‍ ഫിലിംസ്, സീ സ്‌റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മാണം. പാന്‍ ഇന്ത്യന്‍ ചിത്രമായി റിലീസിനൊരുങ്ങുന്ന ചിത്രം ഓഗസ്‌റ്റ് 24നാണ് തിയേറ്ററുകളില്‍ എത്തുക. പ്രധാനമായും മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രം ഹിന്ദി, തമിഴ്, കന്നട എന്നീ ഭാഷകളിലും റിലീസിനെത്തും.