കേരളം

kerala

ETV Bharat / entertainment

King of Kotha| കൊത്തയിലെ ജനങ്ങളെ പരിചയപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍; മോഷന്‍ പോസ്‌റ്റര്‍ വൈറല്‍ - കിംഗ് ഓഫ്‌ കൊത്ത ടീസര്‍

കിംഗ് ഓഫ്‌ കൊത്തയുടെ മോഷന്‍ പോസ്‌റ്റര്‍ റിലീസിനൊപ്പം ടീസര്‍ റിലീസ് വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍.

Dulquer Salmaan starrer King of Kotha  King of Kotha motion poster released  King of Kotha motion poster  Dulquer Salmaan  കിംഗ് ഓഫ്‌ കൊത്തയുടെ മോഷന്‍ പോസ്‌റ്റര്‍  ടീസര്‍ റിലീസ്  ടീസര്‍ റിലീസ് വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍  കൊത്തയിലെ ജനങ്ങളെ പരിചയപ്പെടുത്തി ദുല്‍ഖര്‍  ദുല്‍ഖര്‍ സല്‍മാന്‍  Dulquer Salmaan  കിംഗ് ഓഫ്‌ കൊത്ത  King of Kotha  King of Kotha teaser  കിംഗ് ഓഫ്‌ കൊത്ത ടീസര്‍  വേഫാറര്‍ ഫിലിംസ്‌
കൊത്തയിലെ ജനങ്ങളെ പരിചയപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍; മോഷന്‍ പോസ്‌റ്റര്‍ വൈറല്‍

By

Published : Jun 23, 2023, 7:07 PM IST

ദുല്‍ഖര്‍ സല്‍മാന്‍ Dulquer Salmaan ആരാധകര്‍ നാളേറെയായി ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കിംഗ് ഓഫ്‌ കൊത്ത' King of Kotha. സിനിമയുടെ മോഷന്‍ പോസ്‌റ്റര്‍ റിലീസ് ചെയ്‌തു. ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് പോസ്‌റ്റര്‍ റിലീസ് ചെയ്‌തത്.

'കിംഗ് ഓഫ്‌ കൊത്ത'യിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതായിരുന്നു മോഷന്‍ പോസ്‌റ്റര്‍. ഒരു അടിക്കുറിപ്പോടു കൂടിയാണ് ദുല്‍ഖര്‍ സല്‍മാന്‍ മോഷന്‍ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്. 'കിംഗ് ഓഫ് കൊത്ത'യുടെ ടീസര്‍ റിലീസിനെ കുറിച്ചും താരം അറിയിച്ചിട്ടുണ്ട്.

'കൊത്തയിലെ ജനങ്ങളെ പരിചയപ്പെടുത്തുന്നു! ജൂൺ 28ന് വൈകുന്നേരം ആറ് മണിക്ക് കിംഗ് ഓഫ് കൊത്തയുടെ ടീസര്‍ പുറത്തിറങ്ങും.' -ഇപ്രകാരമാണ് ദുല്‍ഖര്‍ കുറിച്ചത്.

പ്രഖ്യാപനം മുതല്‍ വലിയ ഹൈപ്പുകള്‍ ലഭിച്ച ചിത്രത്തിന്‍റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. പങ്കുവച്ച് നിമിഷ നേരം കൊണ്ട് മോഷന്‍ പോസ്‌റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അടുത്തിടെ സിനിമയുടെ പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങിയിരുന്നു. ഇരുട്ട് വീണ വഴിയിൽ കാറിന്‍റെ മുകളിൽ ഇരിക്കുന്ന ദുൽഖർ സല്‍മാന്‍ ആയിരുന്നു പോസ്‌റ്ററില്‍. 'രാജാവ് ഉടൻ വരും' എന്ന പ്രഖ്യാപനത്തോടെയായിരുന്നു പോസ്‌റ്റര്‍ പുറത്തിറങ്ങിയത്.

രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം പറയുന്നതെന്നാണ് സൂചന. 'കിംഗ് ഓഫ്‌ കൊത്ത'യിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ലുക്കുകള്‍ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സിനിമയിലെ ദുല്‍ഖറിന്‍റെ ഫസ്‌റ്റ്‌ ലുക്കും സെക്കന്‍ഡ് ലുക്കും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഐശ്വര്യ ലക്ഷ്‌മിയാകും ചിത്രത്തിലെ നായിക. ശാന്തി കൃഷ്‌ണ, ചെമ്പന്‍ വിനോദ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തും. പ്രശസ്‌ത സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് സിനിമയുടെ സംവിധാനം. അഭിലാഷ്‌ ജോഷിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.

വേഫറര്‍ ഫിലിംസ്‌, സീ സ്‌റ്റുഡിയോസ്‌ എന്നീ കമ്പനികളുടെ ബാനറുകളില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് സിനിമയുടെ നിര്‍മാണം. ശ്യാം ശശിധരന്‍-എഡിറ്റിങ്, റോണെക്‌സ്‌ സേവിയര്‍-മേക്കപ്പ്, പ്രവീണ്‍ വര്‍മ-വസ്‌ത്രാലങ്കാരം. ജേക്‌സ്‌ ബിജോയിയും ഷാന്‍ റഹ്മാനും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അഭിലാഷ്‌ എന്‍ ചന്ദ്രന്‍റേതാണ് തിരക്കഥ.

സിനിമയ്‌ക്ക് വേണ്ടി തമിഴ്‌നാട്ടിലെ കാരൈക്കുടിയില്‍ 95 ദിവസത്തെ ചിത്രീകരണമായിരുന്നു. ഓഗസ്‌റ്റ് 24ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. പാന്‍ ഇന്ത്യന്‍ ചിത്രമായി റിലീസിനൊരുങ്ങുന്ന സിനിമ മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും തിയേറ്ററുകളിലെത്തും.

അടുത്തിടെ സിനിമയിലെ ആക്ഷന്‍ രംഗങ്ങളെ കുറിച്ചുള്ള ഛായാഗ്രാഹകന്‍ അരവിന്ദ് എസ് കശ്യപിന്‍റെ വാക്കുകള്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. 'കിംഗ് ഓഫ് കൊത്ത'യിലെ ക്ലൈമാക്‌സിലെ ആക്ഷന്‍ മികച്ച ഒന്നായിരിക്കും എന്നാണ് അരവിന്ദ് എസ് കശ്യപ് പറഞ്ഞത്. പ്രേക്ഷകര്‍ക്ക് സങ്കല്‍പ്പിക്കാവുന്നത്ര തീവ്രവും മാസുമായിരിക്കും സിനിമയിലെ ആക്ഷന്‍ എന്നും അദ്ദേഹം പറഞ്ഞു. നിമിഷ് രവിയാണ് 'കിംഗ് ഓഫ് കൊത്ത'യുടെ ഛായാഗ്രാഹകന്‍. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ രാജശേഖറാണ് ആക്ഷന്‍ കൊറിയോഗ്രാഫി.

Also Read:'കിങ് ഓഫ്‌ കൊത്ത' ലോഡിങ്ങില്‍; ഡബ്ബിങ് വിശേഷങ്ങള്‍ പങ്കുവച്ച് ഗോകുല്‍ സുരേഷ്

ABOUT THE AUTHOR

...view details