കേരളം

kerala

'തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ...', 95 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി കിംഗ് ഓഫ്‌ കൊത്ത

കിംഗ് ഓഫ് കൊത്തയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്‍റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് മാസ്‌ ഗ്യാങ്‌സ്‌റ്റര്‍ ചിത്രമായി ഒരുങ്ങുന്ന കിംഗ് ഓഫ് കൊത്ത

By

Published : Feb 22, 2023, 3:50 PM IST

Published : Feb 22, 2023, 3:50 PM IST

King of Kotha Karaikudi shooting wrap  Dulquer Salmaan starrer King of Kotha Karaikudi  Dulquer Salmaan starrer  King of Kotha  King of Kotha Karaikudi shooting  Dulquer Salmaan  തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ  ചിത്രീകരണം പൂര്‍ത്തിയാക്കി കിംഗ് ഓഫ്‌ കൊത്ത  കിംഗ് ഓഫ്‌ കൊത്ത  ദുല്‍ഖര്‍ സല്‍മാന്‍റെ ഏറ്റവും പുതിയ പ്രോജക്‌ട്‌  Dulquer Salmaan movie King of Kotha  King of Kotha Karaikudi shooting wrap  Dulquer Salmaan s career break King of Kotha  King of Kotha crew members  കിംഗ് ഓഫ് കൊത്തയുടെ ആദ്യ ഷെഡ്യൂള്‍  ദുല്‍ഖര്‍ സല്‍മാന്‍  ദുല്‍ഖറിന്‍റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്
95 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി കിംഗ് ഓഫ്‌ കൊത്ത

Dulquer Salmaan movie King of Kotha: ദുല്‍ഖര്‍ സല്‍മാന്‍റെ ഏറ്റവും പുതിയ പ്രോജക്‌ടുകളില്‍ ഒന്നാണ് 'കിംഗ് ഓഫ് കൊത്ത'. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഇക്കാര്യം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. 44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. 'തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ' -എന്ന ദുല്‍ഖറിന്‍റെ ഡയലോഗോടു കൂടിയുള്ളതാണ് വീഡിയോ.

King of Kotha Karaikudi shooting wrap: ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ദുല്‍ഖറിന്‍റെ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്‍റെ തമിഴ്‌നാട്ടിലെ കരൈക്കുടിയില്‍ നടന്ന 95 ദിവസത്തെ ഷൂട്ടിംഗാണ് പൂര്‍ത്തിയാക്കിയത്. അഭിലാഷ്‌ ജോഷിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. 'കിംഗ് ഓഫ്‌ കൊത്ത' അതിന്‍റെ അവസാന പണിപ്പുരയില്‍ ആണെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഓണം റിലീസായി ചിത്രം എത്തുമെന്നും സിനിമയുടെ ടീം അറിയിച്ചിട്ടുണ്ട്.

Dulquer Salmaan s Big Budget Movie: മാസ് ഗ്യാങ്‌സറ്റര്‍ ചിത്രമായാണ് കിംഗ് ഓഫ് കൊത്ത ഒരുങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ കരിയറിലെ ഏറ്റവും വലിയ ചിത്രം കൂടിയാണിത്. ഐശ്വര്യ ലക്ഷ്‌മിയാണ് സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍റെ നായിക. ഗോകുല്‍ സുരേഷും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, പ്രസന്ന, സെന്തില്‍ കൃഷ്‌ണ, ഷബീര്‍ കല്ലറക്കല്‍, നൈല ഉഷ, ശാന്തി കൃഷ്‌ണ, സുധി കോപ്പ, രാജേഷ് ശര്‍മ, ശരണ്‍ തുടങ്ങിയവരും സിനിമയില്‍ അണിനിരക്കും.

King of Kotha crew members: വേഫറര്‍ ഫിലിംസും സീ സ്‌റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മാണം. ആക്ഷന് ഏറെ പ്രാധാന്യം ഉള്ള ചിത്രത്തിനായി സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത് രാജശേഖര്‍ ആണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം-ജേക്ക്‌സ്‌ ബിജോയ്, ഷാന്‍ റഹ്‌മാന്‍. റോണക്‌സ്‌ സേവ്യര്‍ മേക്കപ്പും പ്രവീണ്‍ വര്‍മ വസ്‌ത്രാലങ്കാരവും നിര്‍വഹിക്കും.

Also Read:'കിംഗ് ഓഫ് കൊത്ത' സെക്കന്‍ഡ് ലുക്ക് പുറത്ത് ; സിനിമയില്‍ എത്തിയിട്ട് 11 വര്‍ഷങ്ങള്‍, നന്ദി കുറിപ്പുമായി ദുല്‍ഖര്‍

ABOUT THE AUTHOR

...view details