കേരളം

kerala

ETV Bharat / entertainment

കലാപക്കാരാ... ഒടുവില്‍ തീരുമാനമായി; കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം റിലീസ് പ്രഖ്യാപിച്ച് ദുല്‍ഖര്‍ - അഭിലാഷ് ജോഷി

കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം നാല് ഭാഷകളില്‍... മലയാളം, ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലായാണ് ഗാനം എത്തുന്നത്...

Dulquer Salmaan starrer King of Kotha  Dulquer Salmaan  King of Kotha  King of Kotha first single release tomorrow  King of Kotha first single  King of Kotha first song  King of Kotha song  Kalapakkara  Kalapakkara song  King of Kotha Kalapakkara song  കലാപക്കാരാ  കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം  കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം റിലീസ്  ദുല്‍ഖര്‍  കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം  ദുല്‍ഖര്‍ സല്‍മാന്‍  കിംഗ് ഓഫ് കൊത്ത  അഭിലാഷ് ജോഷി  റിതിക സിംഗ്
കലാപക്കാരാ... ഒടുവില്‍ തീരുമാനമായി; കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം റിലീസ് പ്രഖ്യാപിച്ച് ദുല്‍ഖര്‍

By

Published : Jul 27, 2023, 3:06 PM IST

ആരാധകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത' (King of Kotha). റിലീസിനൊരുങ്ങുന്ന സിനിമയുടെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

'കിംഗ് ഓഫ് കൊത്ത'യിലെ ആദ്യ ഗാനത്തിന്‍റെ റിലീസ് വെളിപ്പെടുത്തിയിരിക്കുകയാണ് ദുല്‍ഖര്‍. നാളെ (ജൂലൈ 28) ആണ് ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്യുക. 'കലാപക്കാരാ' എന്ന ഗാനാണ് ദുല്‍ഖര്‍ സല്‍മാന്‍റെ ജന്മദിനം കൂടിയായ നാളെ റിലീസിനെത്തുക. പുതിയ പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ടാണ് ദുല്‍ഖര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മലയാളം, ഹിന്ദി, തമിഴ്, തെലുഗു എന്നീ നാല് ഭാഷകളിലായാണ് ഗാനം റിലീസ് ചെയ്യുക. ഹിന്ദിയില്‍ ജല ജല ഹേ എന്ന ഗാനവും തമിഴില്‍ 'ഗലാട്ടാക്കാരന്‍', തെലുഗില്‍ 'ഹല്ലാ മച്ചാരെ' എന്ന ഗാനവും റിലീസ് ചെയ്യും. നേരത്തെ ഇതുസംബന്ധിച്ച് സൂചനകള്‍ നിര്‍മാതാക്കള്‍ പങ്കുവച്ചിരുന്നു. 'ലോഡിങ്' എന്ന അടിക്കുറിപ്പോടു കൂടി 'കിംഗ് ഓഫ് കൊത്ത'യിലെ ഒരു ചിത്രം ട്വീറ്റ് ചെയ്‌ത് കൊണ്ട് സിനിമയുടെ നിര്‍മാതാക്കളായ സീ സ്‌റ്റുഡിയോസ് എത്തിയിരുന്നു. പുറം തിരിഞ്ഞു നില്‍ക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു ചിത്രത്തില്‍.

'കിംഗ് ഓഫ് കൊത്ത'യില്‍ റിതിക സിംഗ് അഭിനയിക്കുന്ന ഒരു ഡാന്‍സ് നമ്പര്‍ ഉണ്ടെന്ന വിവരം നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഈ ഗാനം വലിയ ബജറ്റിലാണ് ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 'കിംഗ് ഓഫ് കൊത്ത' ഓഗസ്‌റ്റില്‍ തിയേറ്ററുകളില്‍ എത്തുമെന്ന പുതിയ പോസ്‌റ്ററും ദുല്‍ഖര്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. സിനിമയുടെ ക്ലൈമാക്‌സ് റീ ഷൂട്ട് ചെയ്യേണ്ടി വന്നുവെന്ന് കഴിഞ്ഞ ദിവസം ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍റെ ആദ്യ ബോളിവുഡ് ആല്‍ബമായ 'ഹീരിയേ'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖര്‍ ഇക്കാര്യം പങ്കുവച്ചത്.

'ഞങ്ങള്‍ കിംഗ് ഓഫ് കൊത്തയുടെ ക്ലൈമാക്‌സ് റീ ഷൂട്ട് ചെയ്‌തു. എന്തെങ്കിലും ഒരു പ്രശ്‌നം ഉണ്ടായത് കൊണ്ടല്ല, അങ്ങനെ ചെയ്‌തത്. ആ സിനിമയുടെ ഒഴുക്കിന് തടസ്സം ഉണ്ടാകരുത് എന്നേ കരുതിയുള്ളൂ. ഒരു ഫ്ലോയില്‍ സിനിമ കാണുമ്പോള്‍ കുറച്ചു കൂടി വലുപ്പം അതിന് ആവശ്യം ആണെന്ന് തോന്നി. എന്‍റെ സിനിമകള്‍ക്ക് കുറച്ച് കൂടി ശ്രദ്ധ കൊടുക്കാന്‍ വേണ്ടിയും ആ സിനിമ അര്‍ഹിക്കുന്നതും ആവശ്യം ഉള്ളതുമായ മറ്റ് കാര്യങ്ങള്‍ ഉറപ്പ് വരുത്താനുമാണ് ഒരു നടന്‍ എന്ന നിലയില്‍ ഞാനൊരു പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചത്. എന്‍റെ കരിയറിന്‍റെ തുടക്കത്തില്‍ നിര്‍മാണത്തിലോ മറ്റെന്തിലും കാരണം കൊണ്ടോ സിനിമകള്‍ കഷ്‌ടപ്പെടുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഒരു നടനെന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും എന്‍റെ സിനിമകള്‍ക്കെല്ലാം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' -ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് സിനിമയുടെ സംവിധാനം. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം അഭിലാഷിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണ്. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി റിലീസിനൊരുങ്ങുന്ന ചിത്രം ഓണം റിലീസായി ഓഗസ്‌റ്റ് 24നാണ് തിയേറ്ററുകളില്‍ എത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നട എന്നീ ഭാഷകളിലും റിലീസ് ചെയ്യും.

Also Read:പിറന്നാള്‍ ദിനത്തില്‍ ആദ്യ ഗാനം, 'ക്ലൈമാക്‌സ് റീ ഷൂട്ട് ചെയ്യേണ്ടി വന്നു'; വെളിപ്പെടുത്തലുമായി ദുല്‍ഖര്‍ സല്‍മാന്‍

ABOUT THE AUTHOR

...view details