കേരളം

kerala

ETV Bharat / entertainment

പിറന്നാള്‍ ദിനത്തില്‍ ആദ്യ ഗാനം, 'ക്ലൈമാക്‌സ് റീ ഷൂട്ട് ചെയ്യേണ്ടി വന്നു'; വെളിപ്പെടുത്തലുമായി ദുല്‍ഖര്‍ സല്‍മാന്‍ - ing of Kotha climax scene re shoot

ദുല്‍ഖര്‍ സല്‍മാന്‍റെ ആദ്യ ബോളിവുഡ് ആല്‍ബം ഹീരിയേയുടെ പ്രൊമോഷനിടെ ആയിരുന്നു ദുല്‍ഖറിന്‍റെ ഈ വെളിപ്പെടുത്തല്‍...

പിറന്നാള്‍ ദിനത്തില്‍ ആദ്യ ഗാനം  ക്ലൈമാക്‌സ് റീ ഷൂട്ട് ചെയ്യേണ്ടി വന്നു  വെളിപ്പെടുത്തലുമായി ദുല്‍ഖര്‍ സല്‍മാന്‍  ദുല്‍ഖര്‍ സല്‍മാന്‍  ദുല്‍ഖര്‍ സല്‍മാന്‍റെ ആദ്യ ബോളിവുഡ് ആല്‍ബം  ഹീരിയേ  ദുല്‍ഖറിന്‍റെ ഈ വെളിപ്പെടുത്തല്‍  കിംഗ് ഓഫ് കൊത്ത  King of Kotha climax scene  King of Kotha climax  King of Kotha  Dulquer Salmaan  ing of Kotha climax scene re shoot  Dulquer Salmaan starrer King of Kotha
പിറന്നാള്‍ ദിനത്തില്‍ ആദ്യ ഗാനം; 'ക്ലൈമാക്‌സ് റീ ഷൂട്ട് ചെയ്യേണ്ടി വന്നു'; വെളിപ്പെടുത്തലുമായി ദുല്‍ഖര്‍ സല്‍മാന്‍

By

Published : Jul 26, 2023, 3:32 PM IST

ദുല്‍ഖര്‍ സല്‍മാന്‍റേതായി (Dulquer Salmaan) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത' (King of Kotha). സിനിമയുടെ പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍. 'കിംഗ് ഓഫ് കൊത്ത'യുടെ ക്ലൈമാക്‌സ് റീ ഷൂട്ട് ചെയ്യേണ്ടി വന്നുവെന്നാണ് (King of Kotha climax scene) താരത്തിന്‍റെ വെളിപ്പെടുത്തല്‍.

ദുല്‍ഖര്‍ സല്‍മാന്‍റെ ആദ്യ ബോളിവുഡ് ആല്‍ബമായ 'ഹീരിയേ' കഴിഞ്ഞ ദിവസം (ജൂലൈ 25) റിലീസായിരുന്നു. 'ഹീരിയേ' ആല്‍ബത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം പങ്കുവച്ചത്.

'ഞങ്ങള്‍ കിംഗ് ഓഫ് കൊത്തയുടെ ക്ലൈമാക്‌സ് റീ ഷൂട്ട് ചെയ്‌തു. എന്തെങ്കിലും ഒരു പ്രശ്‌നം ഉണ്ടായത് കൊണ്ടല്ല, അങ്ങനെ ചെയ്‌തത്. ആ സിനിമയുടെ ഒഴുക്കിന് തടസ്സം ഉണ്ടാകരുത് എന്നേ കരുതിയുള്ളൂ. ഒരു ഫ്ലോയില്‍ സിനിമ കാണുമ്പോള്‍ കുറച്ചു കൂടി വലുപ്പം അതിന് ആവശ്യം ആണെന്ന് തോന്നി.' -ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

താന്‍ പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചതിന് കാരണവും ദുല്‍ഖര്‍ വ്യക്തമാക്കി. 'എന്‍റെ സിനിമകള്‍ക്ക് കുറച്ച് കൂടി ശ്രദ്ധ കൊടുക്കാന്‍ വേണ്ടിയും ആ സിനിമ അര്‍ഹിക്കുന്നതും ആവശ്യം ഉള്ളതുമായ മറ്റ് കാര്യങ്ങള്‍ ഉറപ്പ് വരുത്താനുമാണ് ഒരു നടന്‍ എന്ന നിലയില്‍ ഞാനൊരു പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചത്.

എന്‍റെ കരിയറിന്‍റെ തുടക്കത്തില്‍ നിര്‍മാണത്തിലോ മറ്റെന്തിലും കാരണം കൊണ്ടോ സിനിമകള്‍ കഷ്‌ടപ്പെടുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഒരു നടനെന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും എന്‍റെ സിനിമകള്‍ക്കെല്ലാം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' -ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം 'കിംഗ് ഓഫ് കൊത്ത'യിലെ ആദ്യ ഗാനം ദുല്‍ഖറിന്‍റെ ജന്മദിനമായ ജൂലൈ 28ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ചുള്ള അപ്‌ഡേറ്റുകള്‍ നിര്‍മാതാക്കളും പങ്കുവച്ചിരുന്നു. 'ലോഡിങ്' എന്ന അടിക്കുറിപ്പോടു കൂടി 'കിംഗ് ഓഫ് കൊത്ത'യിലെ ഒരു ചിത്രം ട്വീറ്റ് ചെയ്യുകയായിരുന്നു സീ സ്‌റ്റുഡിയോസ്.

പുറം തിരിഞ്ഞുനില്‍ക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു ചിത്രത്തില്‍. സിനിമയില്‍ റിതിക സിംഗ് അഭിനയിക്കുന്ന ഒരു ഡാന്‍സ് നമ്പര്‍ ഉണ്ടെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. ഈ ഗാനം വലിയ ബജറ്റിലാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലായാണ് ഒരുങ്ങുന്നത്. അഭിലാഷിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'കിംഗ് ഓഫ് കൊത്ത'. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. പാന്‍ ഇന്ത്യന്‍ ചിത്രമായി റിലീസിനൊരുങ്ങുന്ന ചിത്രം ഓഗസ്‌റ്റ് 24നാണ് തിയേറ്ററുകളില്‍ എത്തുന്നത്. പ്രധാനമായും മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രം ഹിന്ദി, തമിഴ്, കന്നട എന്നീ ഭാഷകളിലും റിലീസ് ചെയ്യും.

ഇതിനോടകം തന്നെ ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ലുക്കുകള്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഐശ്വര്യ ലക്ഷ്‌മിയാണ് സിനിമയില്‍ നായികയായി എത്തുന്നത്. കൂടാതെ ചെമ്പന്‍ വിനോദ്, ശാന്തി കൃഷ്‌ണ, തമിഴ് താരം പ്രസന്ന, ഗോകുൽ സുരേഷ്, വടചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തും.

'സാർപ്പട്ട പരമ്പര'യിലെ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷബീർ കല്ലറക്കലും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഷാൻ റഹ്മാൻ, ജേക്‌സ്‌ ബിജോയ് എന്നിവർ ചേര്‍ന്നാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. സീ സ്‌റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്‍റെ വേഫാറർ ഫിലിംസും ചേർന്നാണ് നിർമാണം.

Also Read:'ലോഡിങ്' ; കിങ് ഓഫ് കൊത്തയുടെ അപ്‌ഡേറ്റ് പുറത്ത് ; റിതിക സിംഗിന്‍റെ ഡാന്‍സ് നമ്പറില്‍ നിന്നുള്ളതോ ?

ABOUT THE AUTHOR

...view details