Chup teaser: ബോളിവുഡില്‍ വീണ്ടും തിളങ്ങാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്‍റെ ഏറ്റവും പുതിയ ഹിന്ദി ചിത്രമായ 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്‌റ്റ്' ടീസര്‍ യൂടൂബില്‍ പുറത്തിറങ്ങി. പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് പിറന്നാള്‍ സമ്മാനം ഉണ്ടാക്കുന്ന ദുല്‍ഖറിന്‍റെ കഥാപാത്രത്തെയാണ് ടീസറില്‍ കാണാനാവുക.
Dulquer Salmaan third Bollywood movie: ടീസറില്‍ ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്ന പോലെ പ്രതികാര ഭാവവും ദുല്‍ഖറിന്‍റെ കഥാപാത്രത്തിന്‍റെ മുഖത്ത് പ്രകടമാണ്. ദുല്‍ഖറിന്‍റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് 'ഛുപ്: റിവെഞ്ച് ഓഫ് ദി ആര്‍ട്ടിസ്‌റ്റ്'. സണ്ണി ഡിയോളും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തുന്നു.
Psychological thriller movie Chup: സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. ആര്‍ ബല്‍കിയാണ് സംവിധാനം. ഇതാദ്യമായാണ് ബല്‍കി ഒരു ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. 'ചീനി കം', 'പാ', 'ഷമിതാഭ്', 'കി ആന്‍ഡ് ക', 'പാഡ് മാന്‍' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ് ആര്‍ ബല്‍കി.