Sita Ramam release in UAE: ദുല്‍ഖര്‍ സല്‍മാന്‍റെ ഏറ്റവും പുതിയ റിലീസ് ചിത്രമാണ് 'സീതാ രാമം'. ഓഗസ്‌റ്റ് അഞ്ചിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. റിലീസിന് ഒരു ദിനം ബാക്കി നില്‍ക്കെയാണ് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ രാജ്യങ്ങളില്‍ സിനിമയ്‌ക്ക് വിലക്കേര്‍പ്പെടുത്തിയത്.
Sita Ramam clears censor board: ഇപ്പോഴിതാ യുഎഇയില്‍ ചിത്രത്തിന്‍റെ വിലക്ക് നീക്കിയിരിക്കുകയാണ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യുഎഇയില്‍ 'സീതാ രാമ'ത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സിനിമയുടെ സെന്‍സര്‍ വീണ്ടും നടത്തിയിരുന്നു. തുടര്‍ന്ന് യുഎഇയില്‍ ചിത്രം റിലീസിനൊരുങ്ങുകയാണ്. നാളെയാണ് (ഓഗസ്‌റ്റ് 11നാണ്) 'സീതാ രാമം' യുഎഇയില്‍ എത്തുക.
Dulquer Salmaan Pan Indian movie: പാന്‍ ഇന്ത്യന്‍ റിലീസായെത്തിയ ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങിയത്. സിനിമയില്‍ ലെഫ്‌റ്റനന്‍റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്. പ്രധാനമായും തെലുഗുവില്‍ ഒരുങ്ങിയ ചിത്രം മലയാളം, തമിഴ് എന്നീ ഭാഷകളിലും റിലീസ് ചെയ്‌തു.