Mammootty's photography: മമ്മൂട്ടി എടുത്ത ചിത്രങ്ങള്‍ക്ക് രസകരമായി അടിക്കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍. നടന്‍ എന്നതിലുപരി മികച്ചൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണ് മമ്മൂട്ടിയെന്ന് ഏവര്‍ക്കും അറിയാം. പല താരങ്ങളെയും കാമറയില്‍ പകര്‍ത്തി അത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തിട്ടുണ്ട്. ഇത്തവണ സ്വന്തം മകന്‍റെ ചിത്രം തന്നെയാണ് മമ്മൂട്ടി പകര്‍ത്തിയിരിക്കുന്നത്.
Dulquer Salmaan shares his photos: മമ്മൂട്ടി പകര്‍ത്തിയ ചിത്രങ്ങള്‍ ദുല്‍ഖര്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ഒപ്പം രസകരമായ അടിക്കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 'ക്യാമറയിലേക്ക് നോക്കടാ എന്ന് പറയുന്നത് വാപ്പച്ചി ആയതുകൊണ്ട് അനുസരിക്കാതെ തരമില്ല' എന്ന തലക്കെട്ടോടെയാണ് മമ്മൂട്ടി പകര്‍ത്തിയ ചിത്രങ്ങള്‍ ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.