'ദുല്‍ഖറിന്‍റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുല്‍ഖറെ കൊണ്ട് കെട്ടിക്കാന്‍?', ഈ ചോദ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസും, അകാലത്തില്‍ അന്തരിച്ച നടന്‍ എന്‍.എഫ് വര്‍ഗീസിന്‍റെ സ്‌മരണാര്‍ത്ഥമുള്ള എന്‍.എഫ് വര്‍ഗീസ് പിക്‌ചേഴ്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് 'പ്യാലി'.
Pyali movie teaser: 'പ്യാലി'യുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രസകരമായൊരു ചിത്രമാകും 'പ്യാലി' എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ദുല്‍ഖര്‍ സല്‍മാനും തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ടീസര്‍ പങ്കുവച്ചിട്ടുണ്ട്. ടീസറിനൊപ്പം ഒരു കുറിപ്പും താരത്തിന്‍റെതായി വന്നു.
Dulquer Salman shares Pyali teaser: 'ചിരി, പുഞ്ചിരി, കണ്ണീര്‍, പിന്നെ അതിരുകളില്ലാത്ത നിഷ്‌കളങ്കതയും. കൊച്ചു പ്യാലിയുടെ അത്ഭുതകരമായ ലോകത്തേക്ക് പ്രവേശിക്കാൻ തയ്യാറാകൂ. രസകരമായ ഈ ചിത്രത്തിന്‍റെ ആദ്യ ടീസർ ഇതാ. വേള്‍ഡ് വൈഡ് റിലീസായി 2022 ജൂലൈ ഏട്ടിന് 'പ്യാലി' റിലീസിനെത്തും', ദുല്‍ഖര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.