അടുത്തിടെയാണ് ദുല്‍ഖര്‍ സല്‍മാൻ (Dulquer Salmaan) നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'കിംഗ് ഓഫ് കൊത്ത'യുടെ (King of Kotha) മോഷന്‍ പോസ്‌റ്റര്‍ പുറത്തുവന്നത്. 'കിംഗ് ഓഫ് കൊത്ത'യിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന മോഷന്‍ പോസ്‌റ്റർ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്‌തിരുന്നു. നിലവിൽ ടീസറിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ചിത്രത്തിന്‍റെ ടീസര്‍ ഇന്ന് (ബുധനാഴ്‌ച) വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഒരു ദിവസമല്ല ഒരാഴ്‌ച വരെ ആസ്വദിക്കാന്‍ പറ്റുന്ന ടീസറായിരിക്കും 'കിംഗ് ഓഫ് കൊത്ത'യിലേതായി പുറത്തു വരുന്നതെന്നും നിര്‍മാതാക്കള്‍ ട്വീറ്റ് ചെയ്‌തിരുന്നു. ചിത്രത്തിന്‍റെ മലയാളം ടീസർ മെഗാ സ്റ്റാർ മമ്മൂട്ടിയാണ് പുറത്തുവിടുക.
'കിംഗ് ഓഫ് കൊത്ത' ടീസര്‍ ഇന്നെത്തും തെലുഗു ടീസര്‍ മഹേഷ് ബാബുവും തമിഴ് ടീസര്‍ ചിമ്പുവും കന്നഡ ടീസര്‍ രക്ഷിത് ഷെട്ടിയും റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഏതായാലും ടീസർ റിലീസ് വാർത്ത പുറത്ത് വന്നതിന് പിന്നാലെ ആഘോഷ തിമിർപ്പിലാണ് ദുൽഖർ ആരാധകർ. കൊത്തയിലെ ജനങ്ങളെ പരിചയപ്പെടുത്തുന്നു എന്ന് കുറിച്ച് കൊണ്ടാണ് ദുല്‍ഖര്‍ മോഷന്‍ പോസ്‌റ്റര്‍ നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. എട്ട് ദശലക്ഷത്തിലധികം പേരാണ് ഒരു ദിവസം കൊണ്ട് 'കിംഗ് ഓഫ് കൊത്ത' മോഷന്‍ പോസ്‌റ്റര്‍ കണ്ടത്.
ALSO READ:King of Kotha| കൊത്തയിലെ ജനങ്ങളെ പരിചയപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍; മോഷന്‍ പോസ്‌റ്റര്‍ വൈറല്‍
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസുമാണ് നിര്‍മിക്കുന്നത്. 'കിംഗ് ഓഫ് കൊത്ത' രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നതെന്നാണ് സൂചന. സിനിമയിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ലുക്കുകള്‍ ഇതിനോടകം തന്നെ വൈറലാണ്. ദുല്‍ഖറിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്റ്ററും സെക്കന്‍ഡ് ലുക്ക് പോസ്റ്ററും കയ്യടി നേടിയിരുന്നു.
അടുത്തിടെ സിനിമയുടെ മറ്റൊരു പോസ്‌റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഇരുട്ട് വീണ വഴിയിൽ കാറിന്‍റെ മുകളിൽ ഇരിക്കുന്ന ദുൽഖർ സല്‍മാന്‍ ആയിരുന്നു പോസ്‌റ്ററില്‍. 'രാജാവ് ഉടൻ വരും' എന്ന പ്രഖ്യാപനത്തോടെയായിരുന്നു പോസ്‌റ്ററിന്‍റെ വരവ്.
ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. രാജശേഖറാണ് ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍റെതാണ് തിരക്കഥ.
പ്രൊഡക്ഷന്‍ ഡിസൈനര്‍ - നിമേഷ് താനൂര്‍, എഡിറ്റിങ് -ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി - ഷെറീഫ്, മേക്കപ്പ് - റോണെക്‌സ് സേവിയര്‍, വസ്‌ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ - ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, മ്യൂസിക് - സോണി മ്യൂസിക്, വിതരണം - വെഫേറര്‍ ഫിലിംസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
READ MORE:നെക്‌സ്‌റ്റ്ജെനും ജേക്‌സ് ബിജോയിക്കും നന്ദി പറഞ്ഞ് ദുല്‍ഖര്‍; കൊത്തയിലെ ജനങ്ങളെ ഒറ്റ ദിനത്തില്‍ കണ്ടത് 8 ദശലക്ഷം പേര്‍