Dulquer Salmaan facebook post: ദുല്‍ഖര്‍ സല്‍മാന്‍റെ തെലുഗു ചിത്രം 'സീതാ രാമം' തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. ഈ വേളയില്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍. ഫേസ്‌ബുക്കിലൂടെ ദീര്‍ഘമായ വികാരനിര്‍ഭരമായ കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്.
Dulquer Salmaan thanks to Telegu audience:'സീതാ രാമം' റിലീസ് ദിനം താന്‍ കരഞ്ഞു പോയെന്ന് താരം പറയുന്നു. ഒപ്പം തെലുഗു സിനിമ പ്രേമികളോട് നന്ദി പറയാനും ദുല്‍ഖര്‍ മറന്നില്ല. ഒട്ടനവധി കലാകാരന്‍മാരുടെയും പ്രതിഭകളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രയത്‌നമാണ് 'സീതാ രാമ'മെന്നും താരം കുറിച്ചു.
Dulquer Salmaan heartfelt note: 'തെലുഗുവില്‍ ഡബ്ബ് ചെയ്‌ത് റിലീസ് ചെയ്‌ത എന്‍റെ ആദ്യ ചിത്രം 'ഓകെ ബംഗാരം' (ഒകെ കണ്‍മണി) ആണ്. ആ ചിത്രത്തില്‍ അവസരം നല്‍കിയതിന് മണി സാറിന് നന്ദി, നിങ്ങള്‍ എല്ലാവരും ആ ചിത്രത്തിലൂടെ എനിക്കൊരു അവസരം നല്‍കി. അതിലൂടെ എനിക്ക് മറ്റൊരു ഭാഷയില്‍ നിന്ന് അളവുറ്റ സ്‌നേഹവും ലഭിച്ചു.
പിന്നീട്, നാഗിയും വൈജയന്തിയും എനിക്കൊരു അവസരം തന്നു. 'മഹാനടി'യില്‍ ജെമിനിയായി അഭിനയിക്കാന്‍. ഗ്രേ ഷേഡുകള്‍ ഉണ്ടായിരുന്നിട്ടും ആ വേഷത്തിനും നിങ്ങള്‍ എനിക്ക് സ്‌നേഹവും ബഹുമാനവും നല്‍കി. സിനിമ ഞാന്‍ പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്‌തമായിരുന്നു. ഞാന്‍ പോകുന്നിടത്തെല്ലാം. 'അമ്മഡി' എന്ന വിളികള്‍ സ്ഥിരമായി. 'കണ്ണും കണ്ണും കൊള്ളയടിത്താല്‍', 'കുറുപ്പ്' എന്നീ സിനിമകള്‍ ഡബ്ബ് ചെയ്‌ത ചിത്രങ്ങളായിരുന്നിട്ടും ആ ചിത്രങ്ങള്‍ക്ക് നിങ്ങള്‍ നല്‍കിയ സ്‌നേഹം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നാണ്.