Fahadh Faasil birthday celebration with Nazriya: പിറന്നാള്‍ നിറവില്‍ ഫഹദ് ഫാസില്‍. ഫഹദിന്‍റെ 40ാം ജന്മദിനമാണ് ഇന്ന്. ആരാധകരും സഹതാരങ്ങളും ഉള്‍പ്പടെ നിരവധി പേരാണ് പ്രിയ താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നത്. ഭാര്യയും നടിയുമായ നസ്രിയ ഫഹദിന് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണ്.
തനിക്കൊപ്പം കേക്ക് മുറിയ്‌ക്കുന്ന ഫഹദിന്‍റെ പിറന്നാളാഘോഷ ചിത്രങ്ങള്‍ നസ്രിയ പങ്കുവച്ചു. 'നല്ല പാതിക്ക് പിറന്നാള്‍ ആശംസകള്‍' എന്ന് കുറിച്ച് കൊണ്ടാണ് നസ്രിയ ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഫാഫ എന്നെഴുതിയ തൊപ്പി ധരിച്ചു കൊണ്ടാണ് ഫഹദ് പിറന്നാള്‍ കേക്ക് മുറിച്ചത്. ഫഹദിന്‍റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Dulquer Salmaan heartfelt birthday wishes for Fahadh: ദുല്‍ഖര്‍ സല്‍മാനും ഫഹദിന് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. നസ്രിയ, ഫഹദ്, അമാല്‍ സൂഫിയ എന്നിവര്‍ക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ച് കൊണ്ടാണ് ഫഹദിന് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ എത്തിയിരിക്കുന്നത്. 'ഷാനുവിന് ജന്മദിനാശംസകള്‍ നേരുന്നു.!! നീ കൂടുതല്‍ ഉയരങ്ങള്‍ താണ്ടട്ടെ.. നിനക്കും നച്ചുവിനും കൂടുതല്‍ യാത്ര ചെയ്യാനും സ്വപ്‌നം കാണാനും കഴിയട്ടെ..!!'-ദുല്‍ഖര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.