Dulquer Salmaan birthday wishes to mother : മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിന്‍റെ ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ ഉമ്മയ്‌ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഈ ജന്മദിനത്തില്‍ ഏറ്റവും വലിയ സന്തോഷവതിയായി മാതാവ് കാണപ്പെട്ടുവെന്ന് ദുല്‍ഖര്‍. ഫേസ്‌ബുക്കിലൂടെയായിരുന്നു ദുല്‍ഖറിന്‍റെ ആശംസ. ജന്മദിനാശംസകള്‍ നേര്‍ന്ന ദുല്‍ഖര്‍ മാതാവിന് ഉമ്മയും സമ്മാനിച്ചു.
'എന്‍റെ പ്രിയ ഉമ്മച്ചിക്ക് ജന്മദിനാശംസകൾ!! ഇന്ന് ഏറ്റവും സവിശേഷമായൊരു ദിവസമായിരുന്നു. എല്ലാ ചെറിയ കാര്യങ്ങളോടുമുള്ള നിങ്ങളുടെ പ്രതികരണം കാണാൻ ഞങ്ങൾ ഇഷ്‌ടപ്പെട്ടു. ഈ ജന്മദിനം ഉമ്മച്ചിക്കായി കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് കിട്ടുന്ന അവസരമാണ്. ഇന്ന് നിങ്ങള്‍ ഏറ്റവും സന്തോഷവതിയായി കാണപ്പെടുന്നു. ലവ് യു മാ... ഉമ്മ ഉമ്മ ഉമ്മ!!!' - ദുല്‍ഖര്‍ കുറിച്ചു.