Dulquer Salmaan birthday wishes to daughte r: ദുല്‍ഖര്‍ സല്‍മാന്‍റെ മകള്‍ മറിയം അമീറയുടെ ജന്മദിനമാണ് ഇന്ന്. മകള്‍ക്ക് ജന്മദിന ആശംസകളുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍. കുഞ്ഞുരാജകുമാരിയെന്ന് വിശേഷിപ്പിച്ചാണ് ദുല്‍ഖര്‍ മകള്‍ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. മറിയത്തിന്‍റെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ പരാമര്‍ശിച്ച് കൊണ്ടുള്ളതായിരുന്നു ദുല്‍ഖറിന്‍റെ കുറിപ്പ്. ദുല്‍ഖറും കുടുംബവും മറിയത്തിന്‍റെ അഞ്ചാം പിറന്നാളാണ് ആഘോഷിക്കുന്നത്.
'എന്‍റെ പാവക്കുഞ്ഞിന്‍റെ ജന്മദിനം. നീ വര്‍ഷം മുഴുവന്‍ കാത്തിരിക്കുന്ന നിന്‍റെ ദിവസം വന്നു. സന്തോഷകരമായ ജന്മദിനം നേരുന്നു ഞങ്ങളുടെ രാജകുമാരിക്ക്. നക്ഷത്രങ്ങള്‍, നിലാവ്, മഴവില്ല്, മിന്നാമിനുങ്ങുകളുടെ പ്രകാശം, സാങ്കല്‍പ്പിക ചിറകുകള്‍.എല്ലാം ചേര്‍ന്ന് വീടിനെ ഒരു നെവര്‍ലാന്‍ഡ് (സാങ്കല്‍പ്പിക ദ്വീപ്) ആക്കി നീ മാറ്റുന്നു. ഞങ്ങളെല്ലാവരും കടല്‍ക്കൊള്ളക്കാരും ലോസ്‌റ്റ് ബോയ്‌സുമാകുന്നു. നിന്നോടുള്ള എല്ലാ ദിവസവും അത്‌ഭുതകരമാണെന്നും ദുല്‍ഖര്‍ എഴുതുന്നു. നിന്നെ ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഒരിക്കല്‍ ഒരു സ്വപ്‌നത്തില്‍ നീ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു' - ദുല്‍ഖര്‍ കുറിച്ചു.