കേരളം

kerala

ETV Bharat / entertainment

'ഞാന്‍ അല്ലു അര്‍ജുന്‍റെ വലിയ ആരാധകന്‍, കേരളത്തിലെ ആരാധകവൃന്ദം എന്നെ അത്ഭുതപ്പെടുത്തി': ദുല്‍ഖര്‍ - അല്ലു അർജുനെ കുറിച്ച് ദുല്‍ഖർ സല്‍മാൻ

Dulquer Salmaan about Allu Arjun: അല്ലു അർജുനെ കുറിച്ചും തെലുഗു സിനിമയെ കുറിച്ചും ദുല്‍ഖര്‍ സല്‍മാൻ.

Dulquer Salmaan about Allu Arjun  ഞാന്‍ അല്ലു അര്‍ജുന്‍റെ വലിയ ആരാധകന്‍  Dulquer Salmaan says Allu Arjun is a big fan
'ഞാന്‍ അല്ലു അര്‍ജുന്‍റെ വലിയ ആരാധകന്‍, കേരളത്തിലെ ആരാധവൃന്ദം എന്നെ അത്ഭുതപ്പെടുത്തി': ദുല്‍ഖര്‍

By

Published : Aug 4, 2022, 3:48 PM IST

Dulquer Salmaan says Allu Arjun is a big fan: താന്‍ അല്ലു അര്‍ജുന്‍റെ വലിയ ആരാധകനാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. അല്ലു അര്‍ജുന് കേരളത്തില്‍ ലഭിക്കുന്ന പിന്തുണ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. ദുല്‍ഖറിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'സീതാ രാമ'ത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖർ ഇക്കാര്യം വ്യക്തമാക്കിയത്.

'ഞാനൊരു നടനാകുന്നതിന് മുന്നേ അല്ലു അര്‍ജുന് കേരളത്തില്‍ ഒരുപാട് ആരാധകരുണ്ട്. അദ്ദേഹത്തിന്‍റെ ആരാധകവൃന്ദം സമാനതകളില്ലാത്തതാണ്. ഞാനും അദ്ദേഹത്തിന്‍റെ വലിയ ആരാധകനാണ്. അദ്ദേഹത്തിന്‍റെ ഊര്‍ജ്ജവും ഡാന്‍സും ഒക്കെ എനിക്ക് ഒരുപാട് ഇഷ്‌ടമാണ്. ചില സീനുകളൊക്കെ അദ്ദേഹത്തിന് മാത്രമെ ചെയ്യാന്‍ സാധിക്കൂ എന്ന് തോന്നിയിട്ടുണ്ട്.

എന്‍റെ ആദ്യ സിനിമയുടെ ചിത്രീകരണം കോഴിക്കോട്ടെ ഉൾപ്രദേശത്തെ ഒരു ചെറിയ വീട്ടിലായിരുന്നു. വേറെ സെറ്റ്‌ ഒന്നും ഇട്ടിരുന്നില്ല. ആ വീടിനുള്ളിലെ ഒരു കബോര്‍ഡില്‍ അല്ലു അര്‍ജുന്‍റെ ചിത്രങ്ങള്‍ ഒട്ടിച്ചു വച്ചിരിക്കുന്നുണ്ടായിരുന്നു. അത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഒരു ഉള്‍പ്രദേശത്ത് പോലും അല്ലു അര്‍ജുന് ലഭിക്കുന്ന പിന്തുണ അത്രമാത്രമാണ്.'-ദുല്‍ഖര്‍ പറഞ്ഞു.

'തെലുഗു സിനിമയോടുള്ള ഇഷ്‌ടത്തെ കുറിച്ചും ദുല്‍ഖര്‍ പറഞ്ഞു. ഇടയ്‌ക്ക് ഭാഷ പഠിക്കാനായി തെലുഗു ചിത്രങ്ങള്‍ കാണുമായിരുന്നു. ഇഷ്‌ടപ്പെട്ട ഡയലോഗുകള്‍ എഴുതിവച്ച് ചെറുപ്പത്തില്‍ വാപ്പച്ചിയോട് പറയുമായിരുന്നു. ആദ്യം മഹാനടിയുടെ ഓഫര്‍ വന്നപ്പോള്‍ അത് എടുക്കാന്‍ അല്‍പം മടിച്ചു. അപ്പോള്‍ വാപ്പച്ചിയാണ് പറഞ്ഞത്, നല്ല ഭാഷയാണ് എളുപ്പമാണ് ചെയ്യൂ എന്ന്.'-ദുല്‍ഖര്‍ പറഞ്ഞു.

Also Read: ചാക്കോച്ചനെ അനുകരിച്ച് ദുല്‍ഖര്‍; വൈറലായി ദുല്‍ഖറിന്‍റെ നൃത്തം

For All Latest Updates

ABOUT THE AUTHOR

...view details