കേരളം

kerala

ETV Bharat / entertainment

മുരളി ഗോപിക്ക് പകരക്കാരനോ അക്ഷയ്‌ ഖന്ന ? ; ദൃശ്യം 2 പുതിയ പോസ്‌റ്റര്‍ പുറത്ത് - അക്ഷയ്‌ ഖന്ന

Akshaye Khanna first look poster: ദൃശ്യം 2 ഹിന്ദി റീമേക്കിന്‍റെ പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി. സിനിമയിലെ അക്ഷയ്‌ ഖന്നയുടെ കഥാപാത്രത്തിന്‍റെ ഫസ്‌റ്റ് ലുക്കാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്

Akshaye Khanna first look poster  Drishyam 2 hindi remake  Akshaye Khanna poster  മുരളി ഗോപിക്ക് പകരക്കാരനോ അക്ഷയ്‌ ഖന്ന  ദൃശ്യം 2  ദൃശ്യം 2 പുതിയ പോസ്‌റ്റര്‍  Drishyam 2  Akshaye Khanna  Akshaye Khanna first look in Drishyam 2  Akshaye Khanna role in Drishyam 2  Tabu first look in Drishyam 2  Drishyam 2 hindi cast and crew  Drishyam sequel
മുരളി ഗോപിക്ക് പകരക്കാരനോ അക്ഷയ്‌ ഖന്ന? ദൃശ്യം 2 പുതിയ പോസ്‌റ്റര്‍ പുറത്ത്

By

Published : Oct 13, 2022, 8:09 PM IST

Drishyam 2 release : അജയ്‌ ദേവ്‌ഗണ്‍ നായകനായെത്തുന്ന 'ദൃശ്യം 2' ബോളിവുഡ്‌ പതിപ്പ് റിലീസിനൊരുങ്ങുകയാണ്. നവംബര്‍ 18ന് ചിത്രം പ്രദര്‍ശനത്തിനെത്തും. റിലീസിനോടടുക്കുന്ന സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്തുവരികയാണ്.

Akshaye Khanna first look in Drishyam 2: സിനിമയിലെ അക്ഷയ്‌ ഖന്നയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമ നിരൂപകനും ട്രേഡ് അനലിസ്‌റ്റുമായ തരണ്‍ ആദര്‍ശും പനോരമ സ്‌റ്റുഡിയോസുമാണ് പുതിയ പോസ്‌റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. അതേസമയം അക്ഷയ്‌ ഖന്നയുടെ കഥാപാത്രത്തിന്‍റെ പേര്‌ ഇനിയും പുറത്തുവിട്ടിട്ടില്ല.

Akshaye Khanna role in Drishyam 2: ഒരു ചെസ്‌ ബോര്‍ഡിന് മുന്നില്‍ ചിന്താമഗ്നനായി നില്‍ക്കുന്ന താരത്തെയാണ് പോസ്‌റ്ററില്‍ കാണാനാവുക. 'ശത്രു പലപ്പോഴും അവനെ പരാജയപ്പെടുത്താനുള്ള സാധ്യത നിങ്ങള്‍ക്ക് നല്‍കും' എന്ന അടിക്കുറിപ്പോടുകൂടിയാണ് അക്ഷയ്‌ ഖന്നയുടെ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തില്‍ മുരളി ഗോപി അവതരിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍റെ വേഷമാകും താരം അവതരിപ്പിക്കുന്നതെന്നും സൂചനയുണ്ട്.

Tabu first look in Drishyam 2: കഴിഞ്ഞ ദിവസം ചിത്രത്തിലെ തബുവിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും പുറത്തിറങ്ങിയിരുന്നു. ഐജി മീര ദേശ്‌മുഖ്‌ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ തബു അവതരിപ്പിക്കുക. മലയാളത്തില്‍ ആശ ശരത് അവതരിപ്പിച്ച കഥാപാത്രമാണിത്. ഗീത പ്രഭാകര്‍ എന്നായിരുന്നു കഥാപാത്രത്തിന്‍റെ പേര്.

Also Read:മോഹന്‍ലാലിന് പകരം അജയ് ദേവ്ഗൺ ; ദൃശ്യം 2 ഹിന്ദി റീമേക്ക് റിലീസ് തീയതി പുറത്ത്

Drishyam 2 hindi cast and crew: അജയ്‌ ദേവ്‌ഗണ്‍, തബു, അക്ഷയ്‌ ഖന്ന എന്നിവരെ കൂടാതെ ശ്രിയ ശരണ്‍, മൃണാള്‍ യാദവ്, ഇഷിത ദത്ത, രജത് കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. അഭിഷേക്‌ പതക് ആണ് സംവിധാനം. നിഷികാന്ത് കാമത്ത് ആണ് 'ദൃശ്യം 1' ഹിന്ദി റീമേക്ക് ഒരുക്കിയത്. 2020ല്‍ നിഷികാന്ത് കാമത്ത് അന്തരിച്ചിരുന്നു.

Drishyam sequel: രാജ്യമൊട്ടാകെ പ്രേക്ഷക ശ്രദ്ധ നേടിയ മലയാള ചിത്രമാണ് 'ദൃശ്യം'. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ രണ്ടാം ഭാഗം എത്തിയപ്പോഴും പ്രേക്ഷകര്‍ ഏറ്റെടുത്തു. ദൃശ്യം രണ്ടാം ഭാഗത്തിന് മലയാളികള്‍ അല്ലാത്ത പ്രേക്ഷകരും ഉണ്ടായിരുന്നു. ആമസോണ്‍ പ്രൈമിലൂടെ ഡയറക്‌ട് ഒടിടി റിലീസായാണ് 'ദൃശ്യം 2' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്.

ABOUT THE AUTHOR

...view details