കേരളം

kerala

ETV Bharat / entertainment

Double ISMART Team's Birthday Wish : പുരി ജഗന്നാഥിന് പിറന്നാൾ ആശംസകളുമായി ഡബിൾ ഐസ്‌മാര്‍ട്ട് ടീം ; സ്‌പെഷ്യൽ പോസ്‌റ്റര്‍ - പുരി ജഗന്നാഥ്

ഈ പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് സംവിധായകന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്...

Double ISMART team birthday wish to PuriJagannadh
Double ISMART team birthday wish

By ETV Bharat Kerala Team

Published : Sep 28, 2023, 8:03 PM IST

ക്ഷൻ മാസ്‌ എന്‍റര്‍ടെയിനര്‍ ചിത്രങ്ങളാല്‍ പേരുകേട്ട തെലുഗു സംവിധായകനാണ് പുരി ജഗന്നാഥ് (Puri Jagannadh). അദ്ദേഹത്തിന്‍റെ 57-ാം ജന്മദിനമാണ് ഇന്ന് (Puri Jagannadh Birthday). ഈ പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് സംവിധായകന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത് (Double ISMART team's birthday wish to Puri Jagannadh).

ഒരു പവർഫുൾ പോസ്‌റ്ററോട് കൂടിയാണ് ഡബിൾ ഐസ്‌മാർട്ട് ടീം പുരി ജഗന്നാഥിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. നായകൻ ആയി എത്തുന്ന രാം പൊതിനേനിയും, വില്ലനായി എത്തുന്ന സഞ്ജയ് ദത്തും (Sanjay Dutt) ഒരുമിച്ചുള്ള പോസ്‌റ്ററാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒപ്പം പുരി ജഗന്നാഥിനെയും പോസ്‌റ്ററില്‍ കാണാം.

ഡബിൾ ബാരൽ തോക്കുകളുടെ അകമ്പടിയോടെയാണ് ഇരു താരങ്ങളെയും പോസ്‌റ്ററില്‍ കാണാനാവുക. സ്റ്റൈലിഷ് ഗെറ്റപ്പിലാണ് പോസ്‌റ്ററില്‍ രാം പൊതിനേനിയും സഞ്ജയ് ദത്തും കാണപ്പെടുന്നത്. ഒരു മുഴുനീള കഥാപാത്രത്തെയാണ് ചിത്രത്തില്‍ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. സിനിമയുടെ ആദ്യ ഷെഡ്യുളിൽ തന്നെ താരം ജോയിൻ ചെയ്‌തിരുന്നു.

'ഡബിള്‍ ഐസ്‌മാർട്ട് ശങ്കറി'ല്‍ ബിഗ് ബുൾ എന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. സിനിമയിലെ സഞ്ജയ്‌ ദത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ നേരത്തെ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു (Sanjay Dutt First Look in Double ISMART). താരത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് നിര്‍മാതാക്കള്‍ സഞ്ജയ്‌ ദത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടത്.

പുരി ജഗന്നാഥ്, രാം പൊതിനേനിയുമായി ഒന്നിക്കുന്ന ചിത്രമാണ് 'ഡബിൾ ഐസ്‌മാർട്ട്'. മാസ്‌ ആക്ഷൻ സിനിമ പ്രേമികൾക്ക് പുതിയൊരു ദൃശ്യവിസ്‌മയം നല്‍കാനൊരുങ്ങുകയാണ് നിര്‍മാതാക്കള്‍. ബിഗ് ബജറ്റ് എന്‍റര്‍ടെയിനറായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ഐസ്‌മാർട്ട് ശങ്കറിന്‍റെ സീക്വൽ ആയാണ് ഡബിൾ ഐസ്‌മാർട്ട് എത്തുന്നത്. പുരി കണക്‌ട്‌സിന്‍റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. ഹോളിവുഡ് ഛായാഗ്രാഹകൻ ഗിയാനി ഗിയനെല്ലിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Also Read:ബിഗ് ബുള്‍ എത്തി... ഡബിള്‍ ഇസ്‌മാര്‍ട്ടിലെ സഞ്ജയ്‌ ദത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പുറത്ത്

അടുത്ത വര്‍ഷം മാര്‍ച്ച് 8ന് മഹാശിവരാത്രി റിലീസായാണ് ചിത്രമെത്തുന്നത്. ഒരേസമയം തെലുഗു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

ABOUT THE AUTHOR

...view details