കേരളം

kerala

ETV Bharat / entertainment

DNA Movie Packup : 'ഡിഎൻഎ'യ്‌ക്ക് പാക്കപ്പ് ; വരുന്നത് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ - malayalam new movies

DNA, a Crime Investigation Movie : റായ് ലക്ഷ്‌മി ആണ് 'ഡിഎൻഎ'യിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്

റായ് ലക്ഷ്‌മി ആണ് ഡിഎൻഎയിൽ കേന്ദ്ര കഥാപാത്രം  റായ് ലക്ഷ്‌മി  crime investigation movie DNA Packup  DNA Movie Packup  ക്രൈം ഇൻവെസ്റ്റിഗേഷൻ കഥയുമായി ഡിഎൻഎ  ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമ  ഡിഎൻഎയ്‌ക്ക് പാക്കപ്പ്  ഡിഎൻഎ പാക്കപ്പ്  ഡിഎൻഎ വരുന്നു  DNA a Crime Investigation Movie  DNA  DNA movie  DNA Movie Shooting Completed  police crime investigation film DNA  Raai Laxmi in DNA  Raai Laxmi comeback in malayalam  Raai Laxmi comeback  DNA Movie cast and crew  malayalam new movies  malayalam upcoming movies
DNA Movie Packup

By ETV Bharat Kerala Team

Published : Aug 27, 2023, 1:08 PM IST

ലയാള സിനിമയിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ കഥയുമായി 'ഡിഎൻഎ' വരുന്നു. ടി. എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന 'ഡിഎൻഎ'യുടെ ചിത്രീകരണം പൂർത്തിയായി. നൂറ്റിമുപ്പതോളം ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിനാണ് പരിസമാപ്‌തി ആയിരിക്കുന്നത് (DNA Movie Packup).

കൊച്ചി, പീരുമേട്, മുരുഡേശ്വർ (കർണാടക), ചെന്നൈ എന്നിവിടങ്ങളിലെ വ്യത്യസ്‌തമായ നിരവധി ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ചെന്നൈയിൽ ആയിരുന്നു അവസാന ഷെഡ്യൂൾ. ഇരുപതോളം ദിവസമാണ് ഇവിടെ ഷൂട്ടിങ് നീണ്ടത് (DNA Movie Shooting Completed)

'ഡിഎൻഎ'യ്‌ക്ക് പാക്കപ്പ്

പൂർണമായും ഒരു പൊലീസ് സ്റ്റോറിയായാണ് 'ഡിഎൻഎ' അണിയിച്ചൊരുക്കുന്നത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച പൊലീസ് ക്രൈം - ഇൻവെസ്റ്റിഗേഷൻ സിനിമയാകും ഡിഎൻഎ എന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. (police crime - investigation film DNA) ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അബ്‌ദുൾ നാസർ ആണ് ഈ ചിത്രത്തിന്‍റെ നിർമാണം നിര്‍വഹിക്കുന്നത്.

വളരെ ക്രൂരമായ രീതിയിൽ ആസൂത്രണം ചെയ്‌ത ഒരു കൊലപാതകത്തിന്‍റെ ചുരുളുകൾ നിവർത്തുന്നതാണ് ചിത്രം. ഏറെ ദുരൂഹതകളുമായി എത്തുന്ന 'ഡിഎൻഎ' മികച്ച ഒരു സസ്‌പെൻസ് - ത്രില്ലർ അനുഭവമാകും പ്രേക്ഷകർക്ക് സമ്മാനിക്കുക. പ്രശസ്‌ത തെന്നിന്ത്യൻ നടി റായ് ലക്ഷ്‌മി ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. 'റേച്ചൽ പുന്നൂസ്' എന്ന അന്വേഷണ ഉദ്യോഗസ്ഥയെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത് (Raai Laxmi in DNA).

'ഡിഎൻഎ' വരുന്നു

ചെറിയ ഇടവേളയ്‌ക്ക് ശേഷം റായ് ലക്ഷ്‌മി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'ഡിഎൻഎ'. (Raai Laxmi comeback in malayalam) വലിയ ക്യാൻവാസിൽ, ബിഗ് ബജറ്റ് ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ യുവ നടൻ അഷ്‌കർ സാദാനാണ് നായകനായി എത്തുന്നത്. ഇനിയ, ഹന്ന റെജി കോശി, ഇന്ദ്രൻസ്, ബാബു ആന്‍റണി, ഇർഷാദ്, അജു വർഗീസ്, കോട്ടയം നസീർ, പത്മരാജ് രതീഷ്, സാസ്വിക, ഇടവേള ബാബു, റിയാസ് ഖാൻ, ഗൗരി നന്ദ, രവീന്ദ്രൻ സെന്തിൽ, പൊൻ വണ്ണന്‍, കൃഷ്‌ണ, ഡ്രാക്കുള സുധീർ, അമീർ നിയാസ്, കിരൺ രാജ്, രാജ സാഹിബ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.

ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിൽ അരഡസനോളം അക്ഷൻ രംഗങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. എ.കെ. സന്തോഷാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. നടി സുകന്യയുടെ വരികൾക്ക് ഈണം പകരുന്നത് ശരത്ത് ആണ്. രവിചന്ദ്രൻ ഛായാഗ്രഹണവും ജോൺ കുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു.

ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമ 'ഡിഎൻഎ'

കലാസംവിധാനം - ശ്യാം കാർത്തികേയൻ, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യൂം ഡിസൈൻ - നാഗ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അനിൽ മേടയിൽ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - ജസ്റ്റിൻ കൊല്ലം, പ്രൊഡക്ഷൻ കൺടോളർ - അനീഷ് പെരുമ്പിലാവ്, പി ആർ ഒ - വാഴൂർ ജോസ് (DNA Movie cast and crew).

ABOUT THE AUTHOR

...view details