കേരളം

kerala

ETV Bharat / entertainment

ദി മാര്‍വല്‍ റിലീസില്‍ മാറ്റം; ആദ്യ പോസ്‌റ്റര്‍ പുറത്ത് - The Marvels new release date

The Marvels new release date: നേരത്തെ നിശ്ചയിച്ചിരുന്നതില്‍ നിന്നും നാല് മാസങ്ങള്‍ക്ക് ശേഷമാണ് ദി മാര്‍വല്‍സ് റിലീസിനെത്തുന്നത്.

The Marvels is the upcoming sequel  Captain Marvel  The Marvels  Disney The Marvels gets new release date  ദി മാര്‍വല്‍ റിലീസില്‍ മാറ്റം  ദി മാര്‍വല്‍  The Marvels actors  Disney The Marvels new poster  Disney The Marvels poster tagline  The Marvels new release date  ദി മാര്‍വല്‍സ് റിലീസിനെത്തുന്നത്
ദി മാര്‍വല്‍ റിലീസില്‍ മാറ്റം

By

Published : Feb 18, 2023, 5:45 PM IST

Disney The Marvels gets new release date:മാര്‍വല്‍ സ്‌റ്റുഡിയോസിന്‍റെ 'ദി മാര്‍വല്‍സ്' സിനിമയുടെ റിലീസ് ഷെഡ്യൂളില്‍ മാറ്റം. ജൂലൈ 28ല്‍ നിന്നും നവംബര്‍ 10ലേക്ക് സിനിമയുടെ റിലീസ് മാറ്റിവച്ചതായി യുഎസ്എ ആസ്ഥാനമായുള്ള വിനോദ വാര്‍ത്ത ഏജന്‍സിയായ ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്‌തു.

The Marvels is the upcoming sequel to Captain Marvel: നേരത്തെ നിശ്ചയിച്ചിരുന്നതില്‍ നിന്നും നാല് മാസങ്ങള്‍ക്ക് ശേഷമാണ് ചിത്രം റിലീസിനെത്തുന്നത്. സിംഗപ്പൂരിലെ മറീന ബേ സാന്‍ഡ്‌സില്‍ നടന്ന ഡിസ്‌നി കണ്ടന്‍റ് ഷോകേസിലാണ് 'ദി മാര്‍വല്‍സി'ന്‍റെ പുതിയ റിലീസ് പ്രഖ്യാപനം. ക്യാപ്‌റ്റന്‍ മാര്‍വലിന്‍റെ തുടര്‍ച്ചയാണ് 'ദി മാര്‍വല്‍സ്'.

The Marvels actors:പാർക്ക് സിയോ-ജൂണിനൊപ്പം ബ്രീ ലാർസൺ, ഇമാൻ വെല്ലാനി, ടെയോന പാരിസ്, സാമുവൽ എൽ. ജാക്‌സൺ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. കാന്‍ഡിമാന്‍ സംവിധായകന്‍ നിയ ഡാകോസ്‌റ്റയാണ് 'ദി മാര്‍വലി'ന്‍റെ സംവിധാനം.

Disney The Marvels new poster: പുതിയ റിലീസ് പ്രഖ്യാപനത്തിനൊപ്പം സിനിമയുടെ പുതിയ പോസ്‌റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ബ്രീ ലാര്‍സെന്‍റെ കരോള്‍ ഡാന്‍വേഴ്‌സ്, ഇമാന്‍ വെല്ലാനിയുടെ കമല ഖാന്‍, തെയോനാ പാരിസിന്‍റെ മോണിക്ക റാംബ്യൂ എന്നിവര്‍ അടങ്ങുന്നതാണ് 'ദി മാര്‍വല്‍സി'ന്‍റെ പുതിയ പോസ്‌റ്റര്‍.

Disney The Marvels poster tagline:പോസ്‌റ്ററില്‍ 'ദി മാര്‍വലി'ന്‍റെ മൂന്ന് ഹീറോകള്‍ ഒരേ നിരയിലായാണ് കാണപ്പെടുന്നത്. 'ഉയര്‍ന്നത്. കൂടുതല്‍. വേഗത്തില്‍. ഒരുമിച്ച്' എന്ന ടാഗ്‌ലൈനോടു കൂടിയാണ് പോസ്‌റ്റര്‍ പുറത്തിറങ്ങിയത്. ബ്രീ ലാർസൺ ആണ് പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. 'നവംബര്‍ 10ന് കാണാം' എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം ട്വീറ്റ് ചെയ്‌തിരിക്കുന്നത്.

ABOUT THE AUTHOR

...view details