ന്യൂഡൽഹി: സെപ്റ്റംബർ 30ന്‍റെ അവസാന പാദത്തിൽ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന് 2.8 ദശലക്ഷം വരിക്കാരെ നഷപ്പെട്ടതായി ഡിസ്‌നി സിഇഒ ബോബ് ഇഗർ പറഞ്ഞു. ഇന്ത്യയിൽ ഈ വർഷം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന് Q3 ൽ 37.6 ദശലക്ഷം വരിക്കാരാണുള്ളത്. Q2 ൽ 40.4 ദശലക്ഷം വരിക്കാറുണ്ടായിരുന്നതിൽ നിന്ന് കുറഞ്ഞാണ് 37.6 ദശലക്ഷത്തിൽ എത്തിനിൽക്കുന്നത്. വരിക്കാർ കുറഞ്ഞെങ്കിലും ഇന്ത്യൻ വിപണിയിൽ തുടരാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇതിൽ നിന്ന് പണം സമ്പാദിക്കാനാവുന്നു. എന്നാൽ ബിസിനസിന്‍റെ മറ്റ് ഭാഗങ്ങൾ നമുക്കും മറ്റുള്ളവർക്കും വെല്ലുവിളിയാണെന്ന് ഞങ്ങൾക്കറിയാം. ഇതിനെ വിശാലമായി തന്നെ ഞങ്ങൾ നോക്കി കാണുന്നു" "ഞാൻ ഇത് മുമ്പും പറഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാം, ഇത് എന്നെ എപ്പോഴും കുഴപ്പത്തിലാക്കുന്നു. എന്നാൽ ഞങ്ങൾ അവിടെ ഞങ്ങളുടെ ഓപ്ഷനുകൾ പരിഗണിക്കുന്നു. ഇന്ത്യ ഭാവിയിൽ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകാം അല്ലെങ്കിൽ ചൈനയ്ക്ക് തൊട്ടുപിറകിലാവാം. ഞങ്ങളുടെ ബിസിനസ് ശക്തിപ്പെടുത്താൻ ഞങ്ങൾക്ക് അവസരമുണ്ട്." അദ്ദേഹം പറഞ്ഞു.