കേരളം

kerala

ETV Bharat / entertainment

പ്രഭാസിനും ദീപികയ്ക്കുമൊപ്പം ദിഷ പഠാനിയും, പ്രോജക്‌ട് 'കെ'യില്‍ ഭാഗമാകാന്‍ ഒരുങ്ങി നടി - ദിഷ പഠാനി

തെലുങ്ക് സിനിമയില്‍ ബോളിവുഡ് നടിമാരുടെ സാന്നിദ്ധ്യം കൂടുകയാണ്. ഒരിടവേളയ്ക്ക് ശേഷമാണ് ദിഷ പഠാനി പ്രഭാസ് ചിത്രത്തിലൂടെ വീണ്ടും ടോളിവുഡില്‍ എത്തുന്നത്.

prabhas  prabhas deepika padukone  disha patani  disha patani project k  പ്രഭാസ്  പ്രഭാസ് ദീപിക പദുകോണ്‍  ദിഷ പടാണി  ദിഷ പടാണി പ്രോജക്ട് കെ
പ്രഭാസിനും ദീപികയ്ക്കുമൊപ്പം ദിഷ പഠാനിയും, പ്രോജക്ട് കെയില്‍ ഭാഗമാകാന്‍ ഒരുങ്ങി നടി

By

Published : May 8, 2022, 3:34 PM IST

മുംബൈ: ഗ്ലാമര്‍ റോളുകളിലൂടെ ബോളിവുഡിലെ മുന്‍നിര താരമായ നടിയാണ് ദിഷ പഠാനി. നായിക വേഷങ്ങള്‍ക്കൊപ്പം ഐറ്റം ഡാന്‍സുകളും കളിച്ച് ദിഷ ആരാധകരെ നേടി. സല്‍മാന്‍ ഖാന്‍, ടൈഗര്‍ ഷ്റോഫ്, സുശാന്ത് സിംഗ് രാജ്‌പുത്ത് ഉള്‍പ്പെടെയുളള താരങ്ങളുടെ നായികയായി തിളങ്ങിയിരുന്നു നടി. തെലുങ്ക് ചിത്രം ലോഫറിലൂടെ അരങ്ങേറ്റം കുറിച്ച ദിഷ തുടര്‍ന്ന് ബോളിവുഡ് സിനിമാലോകത്താണ് സജീവമായത്.

എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി, ബാഗി 2, ഭാരത് എന്നീ സിനിമകളിലെ ദിഷ പഠാനിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായി സജീവമാണ് താരം. തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് നായകനാവുന്ന പുതിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിലും ഭാഗമാവുകയാണ് നടി. ബോളിവുഡ് താരസുന്ദരി ദീപിക പദുകോണ്‍ ആണ് പ്രഭാസ് ചിത്രത്തിലെ നായിക.

ദീപികയ്‌ക്കൊപ്പം ഒരു പ്രാധാന്യമുളള കഥാപാത്രമായി ദിഷ പഠാനിയും എത്തുമെന്നാണ് പുതിയ വിവരം. പ്രോജക്‌ട് കെ എന്നാണ് പ്രഭാസ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. പ്രോജക്‌ട് കെ നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് ദിഷയ്ക്ക് സമ്മാനിച്ച ഗിഫ്റ്റ് ഹാംപറിന്റെ ചിത്രം നടി കഴിഞ്ഞ ദിവസം (മെയ് എഴ്) തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു.

'സ്വാഗതം ദിഷ, പ്രോജക്‌ട് കെ ടീം നിങ്ങളെ സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ചേരുന്നതിന്‍റെ ത്രില്ലിലാണ് ഞങ്ങള്‍'. ദിഷയ്ക്ക് അയച്ച ഗിഫ്റ്റ് ഹാംപറില്‍ പ്രോജക്‌ട് കെ ടീം കുറിച്ചു. ലവ് ഇമോജികള്‍ പോസ്റ്റ് ചെയ്താണ് ഗിഫ്റ്റ് ഹാംപറിന്റെ ചിത്രം ദിഷ തന്‍റെ സ്റ്റോറിയാക്കിയത്. പ്രഭാസിനും ദീപിക പദുകോണിനുമൊപ്പം ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും പ്രോജക്‌ട് കെയുടെ ഭാഗമാണ്.

ബിഗ് ബജറ്റ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ബിഗ്ബി എത്തുന്നു. സയന്‍സ് ഫിക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രം മഹാനടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രഭാസും ദീപികയും നേരത്തെ തന്നെ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായിരുന്നു.

ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലാണ് വലിയ സെറ്റുകളിട്ട് ബിഗ് ബജറ്റ് സിനിമ ഒരുക്കുന്നതെന്നാണ് വിവരം. ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് ദൃശ്യവിസ്മയം തന്നെ സമ്മാനിക്കുവാനുളള ശ്രമങ്ങളിലാണ് പ്രോജക്ട് കെ അണിയറക്കാര്‍. തെലുങ്കില്‍ നിര്‍മ്മിക്കുന്ന സിനിമ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും.

ABOUT THE AUTHOR

...view details