കേരളം

kerala

ETV Bharat / entertainment

തട്ടിക്കൊണ്ടു പോയി കൊല്ലാന്‍ ശ്രമം; പൊട്ടിത്തെറിച്ച്‌ സനല്‍ കുമാര്‍ ശശിധരന്‍; അറസ്‌റ്റ്‌ ഫേസ്‌ബുക്ക്‌ ലൈവിനിടെ - സനല്‍ കുമാര്‍ ശശിധരന്‍ പൊലീസ് കസ്‌റ്റഡിയില്‍

Sanal Kumar Sasidharan facebook live: മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തത് നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍

Sanal Kumar Sasidharan facebook live  പൊട്ടിത്തെറിച്ച്‌ സനല്‍ കുമാര്‍ ശശിധരന്‍  ഫേസ്‌ബുക്ക്‌ ലൈവിനിടെ അറസ്‌റ്റ്‌  സനല്‍ കുമാര്‍ ശശിധരന്‍ പൊലീസ് കസ്‌റ്റഡിയില്‍  Sanal Kumar Sasidharan arrested
തട്ടിക്കൊണ്ട്‌ പോയി കൊല്ലാന്‍ ശ്രമം; പൊട്ടിത്തെറിച്ച്‌ സനല്‍ കുമാര്‍ ശശിധരന്‍; ഫേസ്‌ബുക്ക്‌ ലൈവിനിടെ അറസ്‌റ്റ്‌

By

Published : May 5, 2022, 12:58 PM IST

Updated : May 5, 2022, 3:49 PM IST

തിരുവനന്തപുരം: നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ പൊലീസ് കസ്‌റ്റഡിയിലെടുക്കുന്നതിനിടെ നാടകീയ സംഭവങ്ങള്‍. പാറശ്ശാല മഹാദേവര്‍ ക്ഷേത്രത്തില്‍ വച്ചാണ് ഇയാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്‌. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Sanal Kumar Sasidharan arrested:ഇന്നു രാവിലെയാണ് സനല്‍കുമാര്‍ ശശിധരനെതിരെ മഞ്ജു വാര്യര്‍ എളമക്കര പൊലീസില്‍ പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും ഭീഷണിപ്പെടുത്തുവെന്നും ആരോപിച്ചായിരുന്നു പരാതി. അതേസമയം ഫേസ്‌ബുക്ക്‌ ലൈവില്‍ പൊട്ടിത്തെറിച്ച്‌ സംവിധായകന്‍ സനല്‍ കുമാര്‍ ശശികുമാര്‍ എത്തിയിരുന്നു.

ഫേസ്‌ബുക്ക്‌ ലൈവിനിടെ അറസ്‌റ്റ്‌

Sanal Kumar Sasidharan facebook live: പൊലീസെന്ന വ്യാജേന മഫ്‌തിയിലെത്തി ഒരു കൂട്ടം ഗുണ്ടാസംഘം തന്നെ തട്ടിക്കൊണ്ടു പോയി കൊല്ലാന്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്‌ബുക്ക്‌ ലൈവില്‍. കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്യവെ പാറശ്ശാലയില്‍ വച്ചായിരുന്നു സംഭവം. കുടുംബം ഉണ്ടായിരുന്നത്‌ കൊണ്ട്‌ മാത്രം സംഘത്തിന് തന്നെ കൊണ്ട്‌ പോകാന്‍ സാധിച്ചില്ലെന്നും സംവിധായകന്‍ പറയുന്നു.

'എന്‍റെ മൊബൈല്‍ ഇവര്‍ പിടിച്ചു വാങ്ങി. ഫേസ്‌ബുക്ക്‌ ലൈവിന് സമ്മതിക്കുന്നില്ല. കാറിന്‍റെ കീ പിടിച്ചു വാങ്ങി. രണ്ട്‌ വര്‍ഷമായി ഞാന്‍ പറയുന്നു, എനിക്കും മഞ്ജു വാര്യര്‍ക്കുമെതിരെ വധഭീഷണിയുണ്ടെന്ന്‌. എനിക്കെതിരെ കേസ്‌ കൊടുത്തത്‌ മഞ്ജു വാര്യര്‍ ആണോ എന്നും അറിയില്ല. എനിക്ക്‌ പൊലീസ്‌ പ്രൊട്ടക്ഷന്‍ വേണം. എന്‍റെ ജീവന്‍ ആപത്താണ്. എനിക്ക്‌ യാതൊരു മാനസിക പ്രശ്‌നങ്ങളുമില്ല. എന്നെ കൊല്ലാന്‍ വേണ്ടി കൊണ്ടുപോവുകയാണ്.

പൊലീസ് വരാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഇത്‌ നിയമപരമായാണ് നടക്കുന്നതെങ്കില്‍ സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാലിത്‌ അങ്ങനെയല്ല. കാറിനുള്ളില്‍ ബലമായി കയറിയവരോട്‌ പേര്‌ ചോദിച്ചിട്ട്‌ പോലും അവര്‍ പറയാന്‍ തയ്യാറല്ല. ഇവര്‍ പൊലീസല്ല. ഇത്‌ നാട്ടിലെ അരാജകത്വത്തിന്‍റെ തെളിവാണ്‌. നാട്ടില്‍ നിയമവും നീതിയുമില്ലേ. എന്‍റെ ജീവന്‌ ഭീഷണിയുണ്ട്‌. -സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു.

സംവിധായകന്‍റെ ഫേസ്‌ബുക്ക്‌ ലൈവിനിടെ എളമക്കര പൊലീസെത്തി സനല്‍ കുമാറിനെ കസ്‌റ്റടിയിലെടുത്തു. പൊലീസെത്തിയപ്പോള്‍ തനിക്ക്‌ പൊലീസ്‌ സംരക്ഷണം വേണമെന്ന്‌ സംവിധായകന്‍ ആവര്‍ത്തിച്ചു. ഒരു പൊലീസ്‌ ഉദ്യോഗസ്ഥന്‍ തന്നോടൊപ്പം വരണമെന്നും ഇവര്‍ എന്നെ കൊണ്ടു പോയി തല്ലുമെന്നും സനല്‍ കുമാര്‍ വ്യക്തമാക്കി. നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവിലാണ് സനല്‍ കുമാര്‍ ശശിധരന്‍ പൊലീസ്‌ വാഹനത്തില്‍ കയറിയത്‌.

Also Read: മഞ്ജു വാര്യരുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരൻ അറസ്റ്റിൽ

Last Updated : May 5, 2022, 3:49 PM IST

ABOUT THE AUTHOR

...view details